കമ്യൂണിസത്തിന്റെ മുഖം നഷ്ടപ്പെട്ട നാടായി കേരളം മാറി: കെ.സി. വേണുഗോപാൽ എംപി
1509579
Thursday, January 30, 2025 6:09 AM IST
ചവറ: കമ്യൂണിസത്തിന്റെ മുഖം നഷ്ടപ്പെട്ട യഥാർഥ ബൂർഷ്വാസി ഭരിക്കുന്ന നാടായി കേരളം മാറിയെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. മുന്‍ മന്ത്രിയും ആർഎസ്പി നേതാവുമായിരുന്ന ബേബിജോണിന്റെ 17 -ാമത് ചരമവാർഷികത്തോടനുബന്ധിച്ച് ചവറയിൽ നടന്ന അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഉറച്ച നിലപാടുകളോടെ രാഷ്ട്രീയത്തിനതീതമായ സൗഹാർദങ്ങൾക്ക് ഉന്നതസ്ഥാനം നൽകുകയും സങ്കീർണമായ കോൺഗ്രസ്-ലീഗ് തർക്കം പരിഹരിക്കാൻ മുന്നണി നിയോഗിച്ച ബേബി ജോൺ നിമിഷങ്ങൾക്കുള്ളിൽ പ്രശ്നം പരിഹരിച്ച് ചവറയിലേക്ക് മടങ്ങിയ സംഭവം കേരള രാഷ്ട്രീയത്തിൽ മാതൃകാപരമായിരുന്നതായി ആർഎസ്പിയും സിപിഐയും ഒന്നിച്ചുള്ള 1977 ലെ ഐക്യമുന്നണി കാലഘട്ടം ആയിരുന്നു കേരളത്തിന്റെ സുവർണകാലഘട്ടം എന്നും അദ്ദേഹം പറഞ്ഞു.
ആർഎസ്പി കേന്ദ്ര സെക്രട്ടേറിയറ്റ് അംഗം എൻ.കെ. പ്രേമചന്ദ്രൻ എംപി അധ്യക്ഷത വഹിച്ചു.
ആർഎസ്പി സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോൺ, കേന്ദ്ര സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.എ അസീസ്, ബാബു ദിവാകരൻ,
കെപിസിസി സെക്രട്ടറി പി. ജർമിയാസ്, ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്, കെ.എസ്. വേണുഗോപാൽ, എ.എം. സാലി ഇടവനശേരി സുരേന്ദ്രന്, ജസ്റ്റിൻ ജോൺ, സുനില്‍ കുമാര്‍, ഐക്യമഹിളാസംഘം നേതാവ് മുംതാസ്, സി.പി. സുധീഷ് കുമാർ, ഐ. ജയലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.