ചാ​ത്ത​ന്നൂ​ർ: ചി​റ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​ആ​ർ. സ​ജി​ല പ​ഞ്ചാ​യ​ത്ത് ക​മ്മി​റ്റി​യി​ൽ ന​ട​പ്പി​ലാ​ക്കു​ന്ന​ത് സി​പി​എം അ​ജ​ണ്ട​യാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി പാ​ർ​ട്ടി യോ​ഗം ആ​രോ​പി​ച്ചു. കോ​ൺ​ഗ്ര​സ് പി​ന്തു​ണ​യോ​ടെ അ​ധി​കാ​ര​ത്തി​ലേ​റി​യി​ട്ട് കോ​ൺ​ഗ്ര​സി​നും കോ​ൺ​ഗ്ര​സ് അം​ഗ​ങ്ങ​ൾ​ക്കും എ​തി​രെ അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണം ഉ​ന്ന​യി​ക്കു​ന്ന​തി​ൽ സി​പി​എം നേ​തൃ​ത്വ​ത്തി​ന്‍റെ അ​റി​വോ​ടെ​യാ​ണെ​ന്ന് യോ​ഗം ആ​രോ​പി​ച്ചു.

പ​രി​സ്ഥി​തി ലോ​ല പ്ര​ദേ​ശ​മാ​യ തേ​മ്പ്ര മ​ണ്ഡ​പം​കു​ന്ന് ഭാ​ഗ​ത്ത് മ​ണ്ണെ​ടു​ക്കു​ന്ന​ത് കോ​ൺ​ഗ്ര​സ് ചോ​ദ്യം ചെ​യ്ത​താ​ണ് പ്ര​സി​ഡ​ന്‍റി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. സ്വ​ന്തം വാ​ർ​ഡി​ലെ റോ​ഡ് ത​ക​ർ​ന്നി​ട്ടും അ​തി​നെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്നി​ല്ല. പ്ര​സി​ഡ​ന്‍റി​ന്‍റെ വാ​ർ​ഡി​ൽ നി​ര​വ​ധി നെ​ൽ​വ​യ​ലു​ക​ൾ മ​ണ്ണി​ട്ട് നി​ക​ത്തി അ​ന​ധി​കൃ​ത നി​ർ​മാ​ണ​ങ്ങ​ൾ വ്യാ​പ​ക​മാ​യി​ട്ടും ഇ​തി​നെ​തി​രെ ന​ട​പ​ടി എ​ടു​ക്കാ​ത്ത പ്ര​സി​ഡ​ന്‍റി​ന്‍റെ ന​ട​പ​ടി ദു​രൂ​ഹ​മാ​ണെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

കോ​ൺ​ഗ്ര​സ് പാ​ർ​ല​മെ​ന്‍റ​റി ലീ​ഡ​ർ കെ. ​സു​ജ​യ് കു​മാ​ർ, കോ​ൺ​ഗ്ര​സ് ബ്ലോ​ക്ക്‌ പ്ര​സി​ഡ​ന്‍റ് ബി​ജു വി​ശ്വ​രാ​ജ​ൻ, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സു​ഭാ​ഷ് പു​ളി​ക്ക​ൽ, ചി​റ​ക്ക​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്. വി. ​ബൈ​ജു ലാ​ൽ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ കെ. ​സു​രേ​ന്ദ്ര​ൻ, സു​ബി പ​ര​മേ​ശ്വ​ര​ൻ, ഉ​ളി​യ​നാ​ട് ജ​യ​ൻ, മേ​രി റോ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.