പുനലൂരിൽ വികസന സെമിനാർ സംഘടിപ്പിച്ചു
1509261
Wednesday, January 29, 2025 6:25 AM IST
പുനലൂർ: പുനലൂർ നഗരസഭയുടെ 2025-26 വാർഷിക പദ്ധതി രൂപീകരണ ഭാഗമായി ഏകദിന വികസന സെമിനാർ സംഘടിപ്പിച്ചു.
രാജ രോഹിണി ഓഡിറ്റോറിയത്തിൽ നടന്ന സെമിനാർ പി.എസ്. സുപാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ കെ. പുഷ്പലത അധ്യക്ഷയായി. കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ മുഖ്യാതിഥിയായി. വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ പ്രിയ പിള്ള പദ്ധതി വിശദീകരിച്ചു.
വാർഡ് സഭകളിൽ നിന്നുള്ള നിർദേശങ്ങൾ ചർച്ച ചെയ്തു. വൈസ് ചെയർമാൻ രഞ്ജിത്ത് രാധാകൃഷ്ണൻ, സ്ഥിരം സമിതി അധ്യക്ഷരായ ബിനോയ് രാജൻ, അഡ്വ. പി.എ. അനസ്, വസന്ത രഞ്ജൻ, കെ. കനകമ്മ, യുഡിഎഫ് പാർലമെന്ററി പാർട്ടി ലീഡർ ജി. ജയപ്രകാശ്, കൗൺസിലർ എസ്. പൊടിയൻ പിള്ള, താലൂക്ക് ആശുപത്രി സൂപ്രണ്ട് ഡോ. സുനിൽ, നഗരസഭാ ആസൂത്രണ സമിതി ഉപാധ്യക്ഷൻ കെ. അജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
നഗരസഭാ പ്രദേശത്തെ വികസന പ്രവർത്തനങ്ങൾക്കായി 100 കോടി ലഭ്യമാക്കാൻ മുൻകൈയെടുത്ത എംഎൽഎ, കശുവണ്ടി വികസന കോർപറേഷൻ ചെയർമാൻ എസ്. ജയമോഹൻ എന്നിവരെ ചടങ്ങിൽ നഗരസഭ ചെയർപേഴ്സൺ ആദരിച്ചു.
മുനിസിപ്പൽ കൗൺസിലർമാർ, പദ്ധതി നിർവഹണ ഉദ്യോഗസ്ഥർ, കുടുംബശ്രീ ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു. പദ്ധതി തയാറാക്കി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കുമെന്ന് ചെയർപേഴ്സൺ കെ. പുഷ്പലത പറഞ്ഞു.