ആ​ര്യ​ങ്കാ​വ്: സെ​ന്‍റ് മേ​രീ​സ് ഹൈ​സ്കൂ​ളി​ന്‍റെ 43 ാമ​ത് വാ​ർ​ഷി​ക​വും സ​മ്മാ​ന വി​ത​ര​ണ​വും ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ് ഹാ​ളി​ൽ ന​ട​ക്കും. സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​ഫി​ലി​പ്പ് തൈ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ബ്ര​ഹ്മോ​സ് എ​യ്റോ സ്പേ​സ് മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ എ.​ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

എ​ഴു​ത്തു​കാ​ര​ൻ പ്ര​ദീ​പ് ക​ണ്ണം​കോ​ട് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും തെ​ന്മ​ല പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​സ്എ​ച്ച്ഒ ജി. ​പു​ഷ്പ​കു​മാ​റും ആ​ര്യ​ങ്കാ​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ജാ തോ​മ​സും പു​ര​സ്കാ​ര വി​ത​ര​ണ​വും ന​ട​ത്തും. അ​ഞ്ച​ൽ ബ്ളോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​മ്പ​ർ ലേ​ഖ ഗോ​പാ​ല​കൃ​ഷ്ണ​ൻ, ആ​ര്യ​ങ്കാ​വ് സെ​ന്‍റ് മേ​രീ​സ് യു​പി സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പി​ക സി​സ്റ്റ​ർ അ​നി​ത,

ഗ​വ. എ​ൽ​പി സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ൻ എ​സ്. അ​ഗ്ര്യ​ൻ, പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷി​ബു മാ​ത്യു, മ​ദ​ർ പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​ൻ​സി പ്ര​കാ​ശ്, സ്കൂ​ൾ ലീ​ഡ​ർ ശി​വ​ന​ന്ദ​ൻ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി ഡോ. ​ബി​ൻ​സി തോ​മ​സ്, സീ​നി​യ​ർ അ​സി​സ്റ്റ​ന്‍റ് റോ​യ്, ഹെ​ഡ്മാ​സ്റ്റ​ർ ഷാ​നി​ൽ ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. കു​ട്ടി​ക​ൾ ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കും.