പാ​രി​പ്പ​ള്ളി : സാ​മൂ​ഹി​ക ക്ഷേ​മ പ്ര​വ​ർ​ത്ത​ക​നെ​തി​രെ പോ​ലീ​സ് വ്യാ​ജ കേ​സ് എ​ടു​ത്തെ​ന്ന് പ​രാ​തി​യി​ൽ പു​ന​ര​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ന്നു. ക​ല്ലു​വാ​തു​ക്ക​ൽ അ​മ്മ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ വി.​എ​സ്.​സ​ന്തോ​ഷ് കു​മാ​റി​നെ​തി​രെ​യാ​യി​രു​ന്നു കേ​സ്. കേ​സി​ൽ പു​ന​ര​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സ​ന്തോ​ഷ്കു​മാ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് പ​രാ​തി ന​ല്കി.

വ​ർ​ഷ​ങ്ങ​ളാ​യി നി​ര​വ​ധി സാ​മൂ​ഹി​ക ക്ഷേ​മ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന സ​ന്തോ​ഷ് കു​മാ​ർ കോ​വി​ഡ് കാ​ല​ത്ത് പോ​ലീ​സി​നും ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗ​ദു​രി​ത​ത്തി​ലാ​യ​വ​ർ​ക്കും വേ​ണ്ടി നി​ര​വ​ധി ര​ക്ഷാ​പ്ര​വ​ത്ത​ന​ങ്ങ​ളു​മാ​യി മു​ൻ​പ​ന്തി​യി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.

ട്ര​സ്റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നി​ർ​ധ​ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​ഠ​ന​സ​ഹാ​യം സ്കോ​ള​ർ​ഷി​പ്പു​ക​ൾ, നി​ർ​ധ​ന യു​വ​തി​ക​ളു​ടെ വി​വാ​ഹം ന​ട​ത്തി​കൊ​ടു​ക്കു​ക തു​ട​ങ്ങി നി​ര​വ​ധി സാ​മൂ​ഹി​ക ക്ഷേ​മ പ​ദ്ധ​തി​ക​ളാ​ണ് സ​ന്തോ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ട്ര​സ്റ്റ് വ​ർ​ഷ​ങ്ങ​ളാ​യി ന​ട​ത്തി കൊ​ണ്ടി​രി​ക്കു​ന്ന​ത്. സ​ന്തോ​ഷ്കു​മാ​റി​നെ​തി​രെ 107, 308 എ​ന്നീ വ​കു​പ്പു​ക​ൾ ചു​മ​ത്തി കേ​സ് എ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നാ​ണ് പ​രാ​തി.

സ​ന്തോ​ഷ് കു​മാ​റി​ന്‍റെ വീ​ടി​ന് സ​മീ​പം ക​ഞ്ചാ​വ് ക​ച്ച​വ​ട​ക്കാ​രും നാ​ട്ടു​കാ​രും ത​മ്മി​ൽ മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് സം​ഘ​ർ​ഷ​മു​ണ്ടാ​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ൽ സ​ന്തോ​ഷ് കു​മാ​റി​നെ പ്ര​തി​ചേ​ർ​ത്ത് പൊ​തു​ശ​ല്യ​മാ​യി പ്ര​ഖ്യാ​പി​ക്കു​ന്ന വ​കു​പ്പു​ക​ൾ ചേ​ർ​ത്ത് കേ​സ് എ​ടു​ക്കാ​നാ​ണ് നീ​ക്കം. പോ​ലീ​സ് മ​റ്റാ​ർ​ക്കോ വേ​ണ്ടി മ​ന​പൂ​ർ​വം ക​ള്ള​ക്കേ​സി​ൽ കു​ടു​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​വെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്ന​ത്.