അ​ഞ്ച​ല്‍: സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ള്‍ സ്ഥാ​പി​ത​മാ​യ​തി​ന്‍റെ നാ​ല്‍​പ്പ​താം വാ​ര്‍​ഷി​കം (റൂ​ബി ജൂ​ബി​ലി) ഇ​ന്ന് സ​മാ​പി​ക്കും. ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ചേ​രു​ന്ന സ​മ്മേ​ള​ന​ത്തി​ൽ സ്‌​കൂ​ള്‍ ര​ക്ഷാ​ധി​കാ​രി ആ​ർ​ച്ച് ബി​ഷ​പ് ക​ര്‍​ദി​നാ​ള്‍ മാ​ര്‍ ബ​സേ​ലി​യോ​സ് ക്ലീ​മീ​സ് കാ​തോ​ലി​ക്കാ ബാ​വ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ആ​രോ​ഗ്യ മ​ന്ത്രി വീ​ണാ ജോ​ര്‍​ജ് ഉ​ദ്ഘാ​ട​നം ചെ​യ്യും. എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി, പി.​എ​സ്. സു​പാ​ല്‍ എം​എ​ല്‍​എ, ഡോ. ​കെ.​വി. തോ​മ​സ്‌​കു​ട്ടി, കെ.​എം. മാ​ത്യു, പ്രി​ന്‍​സി​പ്പ​ല്‍ മേ​രി പോ​ത്ത​ന്‍, പ്ര​ഫ. സി​മി സാ​ജു, ക​ണ്‍​വീ​ന​ര്‍ എ​സ്. മാ​യ​പ്ര​ഭ, അ​ഫ്‌​റ അ​മീ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. തു​ട​ര്‍​ന്ന് ച​ല​ച്ചി​ത്ര​താ​രം ക​ലാ​ഭ​വ​ന്‍ പ്ര​ജോ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ക​ലാ​പ​രി​പാ​ടി​ക​ള്‍ അ​വ​ത​രി​പ്പി​ക്കും.

10 ദി​വ​സ​മാ​യി സ്‌​കൂ​ളി​ല്‍ വി​വി​ധ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. വി​വി​ധ സെ​മി​നാ​റു​ക​ളി​ല്‍ നാ​ല്‍​പ്പ​തോ​ളം പ്ര​ശ​സ്ത വ്യ​ക്തി​ക​ള്‍ കു​ട്ടി​ക​ളു​മാ​യി ആ​ശ​യ സം​വാ​ദം ന​ട​ത്തി. ഇ​ന്‍റ​ര്‍ സ്‌​കൂ​ള്‍ ചെ​സ് ടൂ​ര്‍​ണ​മെ​ന്‍റ്, ഡി​ബേ​റ്റ് കോം​പ​റ്റീ​ഷ​ന്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. വി​ജ​യി​ക​ള്‍​ക്ക് അ​ഞ്ച​ല്‍ ഈ​സ്റ്റ് ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ അ​ന​സ് ബാ​ബു സ​മ്മാ​ന​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. ര​ണ്ട് ദി​വ​സം ന​ട​ന്ന കു​ട്ടി​ക​ളു​ടെ ച​ല​ച്ചി​ത്ര​മേ​ള​യി​ല്‍ അ​ന്താ​രാ​ഷ്ട്ര നി​ല​വാ​ര​മു​ള്ള എ​ട്ട് ച​ല​ച്ചി​ത്ര​ങ്ങ​ള്‍ പ്ര​ദ​ര്‍​ശി​പ്പി​ച്ചു.

ര​ണ്ട് ദി​വ​സം നീ​ണ്ട പു​സ്‌​ക​ത മേ​ള, ആ​ര്‍​ട്ടി​ഫി​ഷ്യ​ല്‍ ഇ​ന്‍റ​ലി​ജ​ന്‍​സ് ഹാ​ക്ക​ത്തോ​ണ്‍ എ​ന്നി​വ ഇ​ന്ന​ലെ സ​മാ​പി​ച്ചു. ഹാ​ക്ക​ത്തോ​ണി​ല്‍ പ്രോ​ജ​ക്ട് വി​ഭാ​ഗ​ത്തി​ല്‍ ക​രി​ക്കം ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ സ്‌​കൂ​ള്‍, സെ​ന്‍റ് ജോ​ണ്‍​സ് സ്‌​കൂ​ള്‍, അ​ഞ്ച​ല്‍ വെ​സ്റ്റ് ഹ​യ​ര്‍ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ള്‍ എ​ന്നി​വ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.

മി​ക​ച്ച അ​വ​ത​ര​ണ​ത്തി​ന് മ​രു​ത​മ​ണ്‍ പ​ള്ളി മാ​ര്‍ ബ​സേ​ലി​യോ​സ്, അ​ഞ്ച​ല്‍ സെ​ന്‍റ് ജോ​ണ്‍​സ് എ​ന്നി​വ സ​മ്മാ​ന​ങ്ങ​ള്‍ നേ​ടി. റൂ​ബി ജൂ​ബി​ലി​യോ​ട് അ​നു​ബ​ന്ധി​ച്ചു​ള്ള സ്ഥാ​പ​ക ദി​നാ​ച​ര​ണം ഇ​ന്ന​ലെ ന​ട​ന്നു. മു​ന്‍ ഡി​ജി​പി ജേ​ക്ക​ബ് പു​ന്നൂ​സ് ആ​ര്‍​ച്ച് ബി​ഷ​പ് ബ​ന​ഡി​ക്ട് മാ​ര്‍ ഗ്രി​ഗോ​റി​യോ​സ് അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി.