കൊ​ല്ലം: റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൊ​ല്ലം റോ​ള​ർ സ്‌​കേ​റ്റിം​ഗ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൊ​ല്ലം ന​ഗ​ര​ത്തി​ൽ സ്‌​കേ​റ്റിം​ഗ് റാ​ലി ന​ട​ത്തി. ദേ​ശീ​യ പ​താ​ക​യേ​ന്തി കു​രു​ന്നു​താ​ര​ങ്ങ​ൾ മു​ത​ൽ ജി​ല്ലാ സം​സ്ഥാ​ന ദേ​ശീ​യ റോ​ള​ർ സ്‌​കേ​റ്റിം​ഗ് മെ​ഡ​ൽ ജേ​താ​ക്ക​ളും ര​ക്ഷാ​ക​ർ​ത്താ​ക്ക​ളും റാ​ലി​യി​ൽ പ​ങ്കെ​ടു​ത്തു. റോ​ള​ർ സ്‌​കേ​റ്റിം​ഗ് ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ അ​ദ​ർ ഗെ​യിം​സ് ടെ​ക്നി​ക്ക​ൽ ക​മ്മി​റ്റി വൈ​സ് ചെ​യ​ർ​മാ​ൻ പി.​ആ​ർ. ബാ​ല​ഗോ​പാ​ൽ റാ​ലി ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു.

പ​ങ്കെ​ടു​ത്ത സ്കേ​റ്റിം​ഗ് താ​ര​ങ്ങ​ൾ​ക്കും ര​ക്ഷാ​ക​ർ​ത്താ​ക്ക​ൾ​ക്കും ദേ​ശീ​യ​പ​താ​ക, മ​ധു​ര​പ​ല​ഹാ​ര​ങ്ങ​ൾ എ​ന്നി​വ ച​ട​ങ്ങി​ൽ വി​ത​ര​ണം ചെ​യ്തു. രാ​വി​ലെ എ​ട്ടി​ന് ക​ന്‍റോ​ൺ​മെ​ന്‍റ് വാ​ടി, ബീ​ച്ചു വ​ഴി ന​ട​ത്തി​യ റാ​ലി​ക്ക് എ. ​അ​സിം, എ​സ്. സു​ജി​ത് കു​മാ​ർ, ബി. ​ഷൈ​നി, എ​സ്. നീ​തു, വി​ജി, വി. ​വി​വി, അ​ശ്വ​തി, പി.​എ​ൽ. പ്രി​യ​ങ്ക തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

എ​ക്സ്-​സ​ര്‍​വീ​സ് ലീ​ഗ്

അ​ഞ്ച​ല്‍: എ​ക്സ് സ​ര്‍​വീ​സ് ലീ​ഗ് അ​ഞ്ച​ല്‍ യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​ല​യ​മ​ണ്‍ ന്യൂ ​എ​ല്‍​പി സ്കൂ​ളി​ലെ കു​ട്ടി​ക​ളാ​യി​രു​ന്നു വി​ശി​ഷ്ടാ​തി​ഥി​ക​ൾ. എ​ക്സ് സ​ര്‍​വീ​സ് ലീ​ഗ് അ​ഞ്ച​ല്‍ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി. ​അ​ര​വി​ന്ദ​ന്‍ പ​താ​ക ഉ​യ​ര്‍​ത്തി. ര​ക്ഷാ​ധി​കാ​രി പ്ര​ഭാ​ക​ര​ന്‍ പി​ള്ള റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ല്‍​കി. പു​ന​ലൂ​ര്‍ താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് കെ. ​ശ്രീ​ധ​ര​ന്‍ യു​ദ്ധ​സ്മാ​ര​ക​ത്തി​ല്‍ പു​ഷ്പ​ച​ക്രം സ​മ​ര്‍​പ്പി​ച്ചു. അ​ല​യ​മ​ണ്‍ ന്യൂ ​എ​ല്‍​പി സ്കൂ​ളി​ല്‍ നി​ന്ന് കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും യു​ദ്ധ​സ്മാ​ര​ക​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി.

വി​ര​മി​ച്ച സൈ​നി​ക സ്കൂ​ള്‍ അ​ധ്യാ​പ​ക​ന്‍ എ​സ്. പ്ര​സ​ന്ന​ന്‍ കു​ട്ടി​ക​ള്‍​ക്കാ​യി ന​ട​ത്തി​യ യു​ദ്ധ​സ്മാ​ര​ക​ങ്ങ​ളെ​കു​റി​ച്ച് പ്ര​ഭാ​ഷ​ണം ന​ട​ത്തി. കു​ട്ടി​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ന​ട​ന്നു. എ​ക്സ് സ​ര്‍​വീ​സ് ലീ​ഗ് അ​ഞ്ച​ല്‍ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി വി. ​ജ​യ​കു​മാ​ര്‍, ട്ര​ഷ​റ​ര്‍ പ്ര​കാ​ശ്, വൈ​സ് പ്ര​സി​ഡ​ന്‍റ് കു​ഞ്ഞ്പ​ണി​ക്ക​ര്‍, വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ന്‍റ് ഗീ​ത ശ്രീ​നി​വാ​സ​ന്‍, അ​ധ്യാ​പി​ക ഗീ​താ​കു​മാ​രി, പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​സ​നി​ല്‍​കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

കു​ള​ത്തൂ​പ്പു​ഴ എം ​ആ​ർ എ​സ് സ്കൂ​ളി​ൽ

കു​ള​ത്തൂ​പ്പു​ഴ: ചോ​ഴി​യ​ക്കോ​ട് അ​രി​പ്പ പ​ട്ടി​ക വ​ർ​ഗ വി​ക​സ​ന വ​കു​പ്പി​ന് കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ സ്കൂ​ളി​ൽ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു. എ​സ്പി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ്ര​ത്യേ​ക അ​സം​ബ്ലി​യി​ൽ സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക സി. ​ഗി​രി​ജ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി.​റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ൽ​കി.

തു​ട​ർ​ന്ന് ചോ​ഴി​യ​ക്കാ​ട് ജം​ഗ്ഷ​ൻ വ​രെ ന​ട​ത്തി​യ റാ​ലി​യി​ൽ വി​ദ്യാ​ർ​ഥി​ക​ളും അ​ധ്യാ​പ​ക​രും, ര​ക്ഷി​താ​ക്ക​ളും പ​ങ്കെ​ടു​ത്തു. വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​ൻ അ​രു​ണി​ന്‍റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി. ചോ​ഴി​യ​ക്കോ​ട് കാ​സ്ക് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ റി​പ്പ​ബ്ലി​ക് റാ​ലി​യ്ക്ക് സ്വീ​ക​ര​ണം ന​ൽ​കി .

ക്ല​ബ് ഭാ​ര​വാ​ഹി​ക​ളാ​യ ഉ​ദ​യ​ൻ, ഷി​ജി, അ​ലോ​ഷ്യ​സ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് എ. ​അ​രു​ണി​മ, സ്റ്റു​ഡ​ൻ​സ് പോ​ലീ​സ് സി​പി​ഒ ആ​ർ. സ​ന്തോ​ഷ്, എ​സി​പി​ഒ സ്റ്റാ​ലി​ൻ, അ​ധ്യാ​പ​ക​ൻ പി. ​ശ്രീ​ജി​ത്ത്, വി​ദ്യാ​ർ​ഥി​ക​ളാ​യ എ.​എ​ൻ. അ​ഥി​ൻ, ബി.​സു​ഭാ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

അ​മൃ​ത​പു​രി​യി​ൽ

അ​മൃ​ത​പു​രി (കൊ​ല്ലം): മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​ലും അ​മൃ​ത വി​ശ്വ​വി​ദ്യാ​പീ​ഠം അ​മൃ​ത​പു​രി കാ​മ്പ​സി​ലും റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മാ​താ അ​മൃ​താ​ന​ന്ദ​മ​യി മ​ഠ​ത്തി​ൽ രാ​വി​ലെ സം​ഘ​ടി​പ്പി​ച്ച ആ​ഘോ​ഷ​ത്തി​ൽ സ്വാ​മി തു​രീ​യാ​മൃ​താ​ന​ന്ദ പു​രി ദേ​ശീ​യ​പ​താ​ക ഉ​യ​ർ​ത്തി.

അ​മൃ​ത​പു​രി​യി​ൽ സു​ര​ക്ഷാ ചു​മ​ത​ല​യി​ലു​ള്ള സി​ആ​ർ​പി​എ​ഫ് 201-ാം ബ​റ്റാ​ലി​യ​ൻ എ​ഫ് ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​ർ അ​മൃ​താ​ന​ന്ദ​മ​യി​ക്ക് ദേ​ശീ​യ പ​താ​ക കൈ​മാ​റി. അ​മൃ​ത​പു​രി ന​ട​ന്ന ച​ട​ങ്ങി​ൽ അ​മൃ​താ​ന​ന്ദ​മ​യി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ശ്വ ശാ​ന്തി പ്രാ​ർ​ഥ​ന, മ​ധു​ര വി​ത​ര​ണം എ​ന്നി​വ​യും ന​ട​ന്നു.

ഈ ​ലോ​ക​വും സ​ക​ല ജീ​വ​ജാ​ല​ങ്ങ​ളും ഒ​രേ ചൈ​ത​ന്യ​ത്തി​ന്‍റെ വ്യ​ത്യ​സ്ത രൂ​പ​ങ്ങ​ളും പ്ര​ക​ട​ന​ങ്ങ​ളു​മാ​ണെ​ന്നും അ​തി​നാ​ൽ സ​ക​ല സൃ​ഷ്ടി​ക​ളോ​ടും സ്നേ​ഹ​ത്തോ​ടെ​യും ആ​ദ​ര​വോ​ടെ​യും പെ​രു​മാ​റേ​ണ്ട​ത് ന​മ്മു​ടെ ധ​ർ​മ​മാ​ണെ​ന്നും അ​മൃ​താ​ന​ന്ദ​മ​യി റി​പ്പ​ബ്ലി​ക്ക് ദി​ന സ​ന്ദേ​ശ​ത്തി​ൽ പ​റ​ഞ്ഞു.

അ​മൃ​ത​പു​രി കാ​മ്പ​സി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ അ​മൃ​ത സ്കൂ​ൾ ഫോ​ർ ബ​യോ​ടെ​ക്നോ​ള​ജി ഡീ​ൻ ഡോ. ​ബി​പി​ൻ ജി. ​നാ​യ​ർ ദേ​ശീ​യ പ​താ​ക​യു​യ​ർ​ത്തി. ഡോ. ​എം. ര​വി​ശ​ങ്ക​ർ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

അ​ല​യ​മ​ണ്‍ ന്യൂ ​എ​ല്‍​പി സ്കൂ​ളി​ല്‍

അ​ഞ്ച​ല്‍: അ​ല​യ​മ​ണ്‍ സ​ര്‍​ക്കാ​ര്‍ ന്യൂ ​എ​ല്‍​പി സ്കൂ​ളി​ല്‍ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. അ​ധ്യാ​പി​ക ഗീ​താ​കു​മാ​രി പ​താ​ക ഉ​യ​ര്‍​ത്തി. വാ​ര്‍​ഡ് അം​ഗം ബി​ന്ദു​ലേ​ഖ റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ല്‍​കി. കു​ട്ടി​ക​ളി​ല്‍ രാ​ജ്യ സ്നേ​ഹ​വും ഭ​ര​ണ​ഘ​ട​ന സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള ബോ​ധ​വും വ​ള​ര്‍​ത്തി​യെ​ടു​ക്ക​ണ​മെ​ന്ന് ബി​ന്ദു​ലേ​ഖ പ​റ​ഞ്ഞു.

പി​ടി​എ പ്ര​സി​ഡ​ന്‍റ് പി. ​സ​നി​ല്‍​കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് കാ​ര്‍​ത്തി​ക, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​പി​ന്‍, അ​ധ്യാ​പ​ക​ര്‍, പി​ടി​എ അം​ഗ​ങ്ങ​ള്‍, ര​ക്ഷ​ക​ര്‍​ത്താ​ക്ക​ള്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ പ​ങ്കെ​ടു​ത്തു.

കാ​സ്കി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍

മ​ട​ത്ത​റ: ചോ​ഴി​യ​ക്കോ​ട് ആ​ർ​ട്സ് ആ​ന്‍​ഡ് സ്പോ​ർ​ട്സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ചോ​ഴി​യ​ക്കോ​ട് സം​ഘ​ടി​പ്പി​ച്ച റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ക്ല​ബ് ഓ​ഫീ​സ് പ​ടി​ക്ക​ല്‍ നി​ന്ന് ആ​രം​ഭി​ച്ച റി​പ്പ​ബ്ലി​ക് ദി​ന റാ​ലി​യോ​ടെ​യാ​ണ് ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് തു​ട​ക്ക​മാ​യ​ത്.

വീ​ര​മൃ​ത്യു വ​രി​ച്ച ധീ​ര ജ​വാ​ൻ അ​രു​ൺ​കു​മാ​റി​ന്‍റെ സ്മൃ​തി മ​ണ്ഡ​പ​ത്തി​ൽ റാ​ലി സ​മാ​പി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ലൈ​ലാ​ബീ​വി പ​താ​ക ഉ​യ​ര്‍​ത്തി റി​പ്പ​ബ്ലി​ക് ദി​ന സ​ന്ദേ​ശം ന​ല്‍​കി. ക്ല​ബ് ര​ക്ഷാ​ധി​കാ​രി കെ.​ജെ. അ​ലോ​ഷ്യ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

തു​ട​ര്‍​ന്ന് സ്മൃ​തി മ​ണ്ഡ​പ​ത്തി​ല്‍ പു​ഷ്പാ​ര്‍​ച്ച​ന ന​ട​ത്തി. സൈ​നി​ക കൂ​ട്ടാ​യ്മ​യാ​യ മ​ല്ലു സോ​ൾ​ജി​യേ​ഴ്‌​സ് പ്ര​തി​നി​ധി​ക​ളാ​യ ഉ​പാ​സ്, അ​നീ​ഷ് ഫി​ലി​പ്പ്, റ​മീ​സ്, ശ്രീ​ജി​ത്ത്‌, മ​ധു​സു​ദ​ന​ൻ​പി​ള്ള, ക്ല​ബ്‌ പ്ര​സി​ഡ​ന്‍റ് ഷി​ജു എ​ന്‍.​നാ​യ​ർ, സെ​ക്ര​ട്ട​റി ഷീ​ബ ഷാ, ​ഉ​ദ​യ​കു​മാ​ർ ക​ല്ലു​കു​ഴി, അ​ജി​ത വി​ജ​യ​ൻ, ഷാ​നി​ഫ ബീ​വി, സു​നീ​ർ ബി​സ്മി​ല്ല, ശ്യാം ​ദ​ർ​ശ് ഓ​ന്തു​പ​ച്ച, റാ​ഫി ഓ​ന്തു​പ​ച്ച, ഷി​ജി​ത്ത് ലാ​ൽ, സൗ​മ്യാ ഷി​ജി​ത്ത്, ഷാ​രൂ​ൺ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. കു​ട്ടി​ക​ളു​ടെ ക​ലാ​പ​രി​പാ​ടി​ക​ളും നടത്തി.

കെ​എം​എം​എ​ല്ലി​ൽ

ച​വ​റ: കേ​ര​ളാ മി​ന​റ​ല്‍​സ് ആ​ന്‍​ഡ് മെ​റ്റ​ല്‍​സ് ലി​മി​റ്റ​ഡി​ല്‍ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു. എ​ച്ച്ആ​ർ വി​ഭാ​ഗം ത​ല​വ​ൻ എം.​യു. വി​ജ​യ​കു​മാ​ർ പ​താ​ക ഉ​യ​ര്‍​ത്തി. ടൈ​റ്റാ​നി​യം സ്പോ​ഞ്ച് യൂ​ണി​റ്റി​ല്‍ യൂ​ണി​റ്റ് ഹെ​ഡ് റോ​ബി ഇ​ടി​ക്കു​ള, മി​ന​റ​ല്‍ സെ​പ്പ​റേ​ഷ​ന്‍ യൂ​ണി​റ്റി​ല്‍ എ​ച്ച് ഒ​ഡി ടി. ​കാ​ർ​ത്തി​കേ​യ​ൻ എ​ന്നി​വ​ര്‍ പ​താ​ക ഉ​യ​ര്‍​ത്തി.

ഫ​യ​ര്‍, സെ​ക്യൂ​രി​റ്റി വി​ഭാ​ഗ​ങ്ങ​ളു​ടെ ഫ്‌​ളാ​ഗ് സ​ല്യൂ​ട്ടും മ​ധു​ര വി​ത​ര​ണ​വും ന​ട​ന്നു. കെ​എം​എം​എ​ല്‍ ഓ​ഫീ​സേ​ഴ്‌​സ് ക്ല​ബ്, ടൈ​റ്റാ​നി​യം എം​പ്ലോ​യീ​സ് റി​ക്രി​യേ​ഷ​ന്‍ ക്ല​ബ്, കേ​ര​ള മി​ന​റ​ല്‍​സ് ആ​ന്‍​ഡ് മെ​റ്റ​ല്‍​സ് റി​ക്രി​യേ​ഷ​ന്‍ ക്ല​ബ് എ​ന്നി​വ​യും റി​പ്പ​ബ്ലി​ക്ദി​ന ആ​ഘോ​ഷ ഭാ​ഗ​മാ​യി. ക​മ്പ​നി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍, ട്രേ​ഡ് യൂ​ണി​യ​ന്‍ നേ​താ​ക്ക​ള്‍, വി​വി​ധ സെ​ക്ഷ​നു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ സ​ന്നി​ഹി​ത​രാ​യി.

സ്നേ​ഹാ​ശ്ര​മ​ത്തി​ൽ

പാ​രി​പ്പ​ള്ളി: വേ​ള​മാ​നൂ​ർ ഗാ​ന്ധി​ഭ​വ​ൻ സ്നേ​ഹാ​ശ്ര​മ​ത്തി​ൽ റി​പ്പ​ബ്ളി​ക് ദി​നം ആ​ഘോ​ഷി​ച്ചു. എ​ഴി​പ്പു​റം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ നൂ​റി​ലേ​റെ സ്റ്റു​ഡ​ന്‍റ് പോ​ലീ​സ് കേ​ഡ​റ്റു​ക​ൾ സ്നേ​ഹാ​ശ്ര​മ​ത്തി​നു മു​ന്നി​ൽ പ​രേ​ഡ് ന​ട​ത്തി അ​തി​ഥി​ക​ളെ വ​ര​വേ​റ്റു. ഇ​ൻ​ഷ്വ​റ​ൻ​സ് മെ​ഡി​ക്ക​ൽ സ​ർ​വീ​സ് മ​ധ്യ​മേ​ഖ​ല റീ​ജി​യ​ണ​ൽ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ ഡോ. ​അ​ജി​ത​ഹ​രി പ​താ​ക ഉ​യ​ർ​ത്തി.

സ്നേ​ഹാ​ശ്ര​മം ചെ​യ​ർ​മാ​ൻ ബി. ​പ്രേ​മാ​ന​ന്ദ് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ​ക്സ് സ​ർ​വീ​സ​സ് ലീ​ഗ് പാ​രി​പ്പ​ള്ളി യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​താ​ക വ​ന്ദ​നം ന​ട​ത്തി.

റി​ട്ട. അ​സി. എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ജി. ​ച​ന്തു ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖം വാ​യി​ച്ച് റി​പ്പ​ബ്ളി​ക്ദി​ന സ​ന്ദേ​ശം ന​ൽ​കി. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ എ.​കെ. ഹ​രി​കു​മാ​ര​ൻ​നാ​യ​ർ ജി​ല്ലാ​പ​ഞ്ചാ​യ​ത്തി​ൽ നി​ന്നു​ള്ള വ​സ്ത്ര വി​ത​ര​ണം ന​ട​ത്തി.

ക​ല്ലു​വാ​തു​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ബൈ​ജു ല​ക്ഷ്മ​ണ​ൻ, എ​ഴി​പ്പു​റം ഹൈ​സ്കൂ​ൾ പ്ര​ഥ​മാ​ധ്യാ​പ​ക​ൻ യൂ​സ​ഫ് ചേ​ല​പ്പ​ള്ളി, ഡോ. ​ഹ​രി​സോ​മ​ൻ, എ​ക്സ് സ​ർ​വീ​സ​സ് ലീ​ഗ് സെ​ക്ര​ട്ട​റി മ​ധു​സൂ​ദ​ന​ൻ​പി​ള്ള, പോ​ലീ​സ് സ​ബ്ഇ​ൻ​സ്പെ​ക്ട​ർ അ​നി​ൽ​കു​മാ​ർ, എ​ഴി​പ്പു​റം ഹൈ​സ്കൂ​ൾ അ​ധ്യാ​പ​ക​രാ​യ ബീ​ന, എ​സ്. അ​ജേ​ഷ്, ഇ​ന്ദു, ആ​ർ.​എ​സ്. ഷൈ​ജു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

സ്നേ​ഹാ​ശ്ര​മം ഡ​യ​റ​ക്ട​ർ പ​ത്മാ​ല​യം ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ, വൈ​സ് ചെ​യ​ർ​മാ​ൻ തി​രു​വോ​ണം രാ​മ​ച​ന്ദ്ര​ൻ പി​ള്ള, സെ​ക്ര​ട്ട​റി പി.​എം. രാ​ധാ​കൃ​ഷ്ണ​ൻ, കെ.​എം. രാ​ജേ​ന്ദ്ര​കു​മാ​ർ, ജി. ​രാ​മ​ച​ന്ദ്ര​ൻ പി​ള്ള, ബി.​സു​നി​ൽ​കു​മാ​ർ, പ​ള്ളി​ക്ക​ൽ മോ​ഹ​ൻ, അ​നി​ൽ ക​ടു​ക്ക​റ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ശ്രീ​നി​കേ​ത​നി​ൽ

ചാ​ത്ത​ന്നൂ​ർ: കേ​ന്ദ്ര സാ​മൂ​ഹി​ക നീ​തി​മ​ന്ത്രാ​ല​യം, ജി​ല്ലാ സാ​മൂ​ഹി​ക നീ​തി കാ​ര്യാ​ല​യം, ചാ​ത്ത​ന്നൂ​ർ ശ്രീ​നി​കേ​ത​ൻ ല​ഹ​രി വി​മോ​ച​ന ചി​കി​ത്സാ​കേ​ന്ദ്രം എ​ന്നി​വ​യു​ടെ സം​യു​ക്ത ആ​ഭി​മു​ഖ്യ​ത്തി​ൽ ചാ​ത്ത​ന്നൂ​രി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​വും, ല​ഹ​രി വി​രു​ദ്ധ സെ​മി​നാ​റും ന​ട​ത്തി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശ്രീ​ജാ ഹ​രീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ മു​ൻ മെ​മ്പ​ർ ഗി​രി​കു​മാ​ർ, ഡോ. ​മെ​ൽ​വി​ൽ, സു​രേ​ഷ്, ശാ​ന്ത​മ്മ, കൃ​ഷ്ണ​കു​മാ​രി, അ​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ചാ​ത്ത​ന്നൂ​ർ ജി​വി​എ​ച്ച്എ​സ്എ​സി​ൽ

ചാ​ത്ത​ന്നൂ​ർ: ചാ​ത്ത​ന്നൂ​ർ ഗ​വ. വൊ​ക്കേ​ഷ​ണ​ൽ ആ​ന്‍​ഡ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു. പ്രി​ൻ​സി​പ്പ​ൽ ഡി. ​പ്ര​മോ​ദ് കു​മാ​ർ, ഹെ​ഡ്മി​സ്ട്ര​സ് സി.​എ​സ്. സ​ബീ​ല ബീ​വി, വി​എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ൽ എ​സ്. രാ​ഖി എ​ന്നി​വ​ർ ചേ​ർ​ന്ന് പ​താ​ക ഉ​യ​ർ​ത്തി.

പൊ​തു സ​മ്മേ​ള​ന​ത്തി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് ജി. ​ബി​ജു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്കൂ​ൾ എ​സ്എം​സി ചെ​യ​ർ​മാ​ൻ ടി. ​ദി​ജു, പി​ടി​എ വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. സേ​തു​ലാ​ൽ, റീ​ജ, എ​സ്. നി​സാ​ർ, ബി. ​വേ​ണു, പി. ​മോ​ഹ​ന​ൻ, അ​ശ്വ​തി അ​ജ​യ​ൻ, ആ​ർ.​എ​സ്. ര​ജ​നി, അ​നി​ല, സി.​ജി. ശ്രീ​ജ നാ​ഥ്‌, ലി​ൻ​സി. എ​ൽ. സ്ക​റി​യ, എ.​എ​ൻ. ആ​സി​ഫ് ഖാ​ൻ, ദീ​പ, എ.​കെ. പ്ര​സീ​ത എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

ക​രി​ക്കം വൈ​എം​സി​എ

കൊ​ട്ടാ​ര​ക്ക​ര : ക​രി​ക്കം വൈ​എം​സി​എ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​വും ദേ​ശീ​യോ​ദ്ഗ്ര​ഥ​ന സം​ഗ​മ​വും ന​ട​ത്തി. പ്ര​സി​ഡ​ന്‍റ് കെ.​ഒ. രാ​ജു​ക്കു​ട്ടി ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. പു​ന​ലൂ​ർ സ​ബ് റീ​ജ​ൻ മു​ൻ വൈ​സ് ചെ​യ​ർ​മാ​ൻ മാ​ത്യു വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി എം. ​തോ​മ​സ്, പി.​വൈ. തോ​മ​സ്,വി. ​വ​ർ​ഗീ​സ് നെ​ടി​യ​വി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

കു​ണ്ട​റ പൗ​രവേ​ദി

കു​ണ്ട​റ: കു​ണ്ട​റ പൗ​ര വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നം ആ​ഘോ​ഷി​ച്ചു.
നാ​ന്തി​രി​ക്ക​ൽ വേ​ലു​ത്ത​മ്പി സ്മാ​ര​ക മ്യൂ​സി​യം അ​ങ്ക​ണ​ത്തി​ൽ പൗ​ര​വേ​ദി പ്ര​സി​ഡ​ന്‍റ് ഡോ. ​വെ​ള്ളി​മ​ൺ നെ​ൽ​സ​ൺ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി. എ.​എ. ല​ത്തീ​ഫ് മാ​മൂ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ. ​വെ​ള്ളി​മ​ൺ നെ​ൽ​സ​ൺ റി​പ്പ​ബ്ലി​ക്ദി​ന സ​ന്ദേ​ശം ന​ൽ​കി.

സെ​ക്ര​ട്ട​റി കെ.​വി. മാ​ത്യു, ഇ. ​ശ​ശി​ധ​ര​ൻ പി​ള്ള,അ​ഡ്വ.​ടി.​എ. അ​ൽ​ഫോ​ൺ​സ്, ഡോ. ​എ​സ്.​ശി​വ​ദാ​സ​ൻ പി​ള്ള, ആ​ന​ന്ദ​ബാ​ബു, എ​സ്. ഷാ​ജ​ഹാ​ൻ, കേ​ര​ള​പു​രം ക്രി​സ്റ്റി എ​ന്നി​വ​ർ സ​ന്ദേ​ശം ന​ൽ​കി.