കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തി
1508882
Tuesday, January 28, 2025 5:54 AM IST
കുളത്തൂപ്പുഴ : പൊതുജനങ്ങൾ പഞ്ചായത്തിൽ സമർപ്പിച്ച ആയിരത്തിലധികം അപേക്ഷകൾ നടപടിയെടുക്കാതെ കെട്ടിക്കിടക്കുന്നതായി ആരോപിച്ചുകോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ ധാരണ സംഘടിപ്പിച്ചു .
കുളത്തൂപ്പുഴ പഞ്ചായത്ത് ഓഫീസ് പടിക്കൽ സംഘടിപ്പിച്ച ധർണ യുഡിഎഫ് ചെയർമാൻ സാബു ഏബ്രഹാം ഉദ്ഘാടനം ചെയ്തു.
കെട്ടിട നിർമാണം, പെൻഷൻ അനുകൂല്യം ,തുടങ്ങിയ വിവിധ വിഷയങ്ങളിലെ അപേക്ഷകളാണ് നടപടി ആകാതെ കെട്ടിക്കിടക്കുന്നതെന്നും ഉദ്യോഗസ്ഥരും ഭരണസമിതിയും ചേർന്ന് പൊതുജനങ്ങളെ വട്ടം കറക്കുകയാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കെ. കെ. കുര്യൻ, സൈനബബീവി, പഞ്ചായത്ത് അംഗങ്ങളായ സന്തോഷ് കുമാർ, ഷീലാ സത്യൻ ,സിസിലി ജോബ്, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ ഷെരീഫ്, സണ്ണി എബ്രഹാം, എ. എസ് .നിസാം, പാട്ടപ്പള്ളി ഷെരീഫ്, രാജു, ഹാഷിം എന്നിവർ നേതൃത്വം നൽകി .