ഐആർഇഎൽ - ഐ ഐഐസി തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു
1508538
Sunday, January 26, 2025 6:07 AM IST
ചവറ: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ചവറയിലെ ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡ് 2024-25 വർഷത്തെ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതിയിൽ ഉൾപ്പെടുത്തി നടത്തുന്ന താഴെ പറയുന്ന കോഴ്സുകളിൽ ചേരാൻ ആഗ്രഹിക്കുന്ന മൈനിംഗ് ഏരിയാ നിവാസികളിൽ നിന്ന് അപേക്ഷകൾ ക്ഷണിക്കുന്നു.
പ്ലംബർ ജനറൽ ലെവൽ നാല്, യോഗ്യത പ്ലസ് ടു പാസ്. കോഴ്സ് കാലയളവ് മൂന്നു മാസം.
കൺസ്ട്രക്ഷൻ ലബോറട്ടറി ഫീൽഡ് ടെക്നീഷൻ ലെവൽ നാല് (മണ്ണ്, സിമന്റ് കോൺക്രീറ്റ്, മെറ്റൽ, ടാർ, തുടങ്ങിയ നിർമാണ വസ്തുക്കളുടെ ഗുണ മേന്മ പരിശോധന )യോഗ്യത: എസ്എസ്എൽസി പാസ്. കോഴ്സ് കാലയളവ് 67 ദിവസം.
18നും 35 നും ഇടയിൽ പ്രായുള്ള മൈനിംഗ് ഏരിയാ നിവാസികൾക്ക് അപേക്ഷിക്കാം. വിദ്യാഭ്യാസ യോഗ്യത, പ്രായം, വാസസ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളുമായി 30 ന് വൈകുന്നേരം നാലിന് മുമ്പായി ഐആർഇഎൽ (ഇന്ത്യ) ലിമിറ്റഡ് ചവറ ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്. തെരഞ്ഞെടുക്കുന്ന വിദ്യാർഥികളുടെ കോഴ്സ് ഫീസ് കമ്പനി വഹിക്കും.