റോഡുകൾ ബിഎംബിസി നിലവാരത്തിലേക്ക്
1508537
Sunday, January 26, 2025 6:07 AM IST
ചവറ: ചവറ നിയോജക മണ്ഡലത്തില്‍ പൊതുമരാമത്ത് വകുപ്പിന്റെ ചുമതലയിലുളള എല്ലാ റോഡുകളും ബിഎംബിസി നിലവാരത്തിലേക്ക് മാറുന്നു.
നിര്‍മാണത്തിനായി അവശേഷിച്ച ആറുമുറിക്കട-വലിയത്ത്മുക്ക് റോഡിന് ഒരുകോടിനാല്പ്പത് ലക്ഷംരൂപ അനുവദിച്ച് ഭരണാനുമതിയായി. ബിഎംബിസി, ഡ്രെയിനേജ്, ഓട എന്നിവയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.