ചവറയിൽ പദ്ധതികള്‍ക്ക് ഭരണാനുമതി നൽകി
1508528
Sunday, January 26, 2025 6:03 AM IST
ചവറ: സുജിത്ത് വിജയൻപിള്ള എംഎല്‍എയുടെ 2024-25 വര്‍ഷത്തെ പ്രത്യേകവികസനപദ്ധതി, ആസ്തിവികസനപദ്ധതി എന്നിവയില്‍ സമര്‍പ്പിച്ച ആറുകോടിയുടെ പ്രോജക്ടുകള്‍ക്ക് ഭരണാനുമതിയായി.
ചിറ്റൂര്‍ ഗവ. യുപി സ്കൂളിന് സ്കൂള്‍ ബസ്, മത്സ്യഫെഡ് അന്തിപ്പച്ച പദ്ധതിക്കുളളവാഹനം, വികാസ് ഗ്രന്ഥശാലയ്ക്ക് പുതിയകെട്ടിടം, പന്മന പാപ്പാഴത്ത് ഗ്രന്ഥശാല ഒന്നാംനിലയില്‍ വായനശാലഹാള്, മേക്കാട് എവണ്‍ ഗ്രന്ഥശാലയ്ക്ക് ഒന്നാംനിലയില്‍ ഹാള്‍, പൊന്മന സംസ്കൃതി ഗ്രന്ഥശാലയ്ക്ക് പബ്ലിക് സൗണ്ട്സിസ്റ്റം കംപ്യൂട്ടര്‍,
തേവലക്കര കമലാലയം ഒ. നാരായണന് ഗ്രന്ഥശാലയ്ക്ക് സൗണ്ട്സിസ്റ്റം, തേവലക്കര സുബ്രഹ്മണ്യക്ഷേത്രത്തിന് മുന്‍വശം, കക്കുരിക്കല് ജംഗ്ഷന്, തുപ്പാശേരികടവ്, അയ്യന്‍കോയിക്കല്‍ ക്ഷേത്രം, വെളളംകൊളളി ഗാന്ധി ക്ലബിന് സമീപം, പന്മനയില് ആലപ്പുറത്ത് ജംഗ്ഷന്, ചിറ്റൂര്‍ കൊപ്രായിമുക്ക് (ഗുരുമന്ദിരത്തിന് സമീപം) എന്നിവിടങ്ങളില്‍ മിനിമാസ്റ്റ് ലൈറ്റുകളും തേവലക്കര അരിനല്ലൂര്‍ ക്ഷേത്രമൈതാനത്തിന് സമീപം ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിക്കും.
ആസ്തിവികസന ഫണ്ടില്‍ ശങ്കരമംഗലം ജംഗഷനില്‍ ബസ്ബേ, വിശ്രമകേന്ദ്രം, ടോയ് ലറ്റ് ബ്ലോക്ക്, ഗാലറി എന്നിവയുടെ പൂര്‍ത്തീകരണത്തിന് രണ്ടാം ഘട്ടമായി (55 ലക്ഷം), പന്മനമനയില് എസ്ബിവിഎസ്ജിഎച്ച്എസില് പൂര്‍ത്തിയാകുന്ന മൂന്നാം നിലകെട്ടിടത്തിന് ടോയ് ലറ്റ് ബ്ലോക്ക്, അനുബന്ധസൗകര്യങ്ങള്‍ (15ലക്ഷം), നീണ്ടകര പഞ്ചായത്ത് ഓഫീസിന് പുതിയ കെട്ടിടത്തിന് 60ലക്ഷം രൂപ എന്നിവയ്ക്കും ഭരണാനുമതിയായി.
എല്ലാ പഞ്ചായത്തിലുംഗ്രാമീണ റോഡുകള്‍ക്ക് നാലു കോടി അനുവദിച്ചു. റോഡുകള്‍: ചവറ പഞ്ചായത്തിലെ മടപ്പളളി വട്ടത്തറ ക്ഷേത്രത്തില്‍ നിന്ന് കിഴക്കോട്ടുളള റോഡിന്റെ സൈഡ് വാള് കെട്ടിസംരക്ഷണം, കണ്ണങ്കോട്ട് നിന്ന് പടിഞ്ഞാറോട്ടുളള റോഡ് കോണ്‍ക്രീറ്റ്, ശ്രീരംഗം കുമ്പഴ റോഡ് കോണ്‍ക്രീറ്റ് (35 ലക്ഷം),
ഒടുക്കത്തുമുക്ക്-കരായിമുക്ക് റോഡ് ടാറിംഗ്, കോണ്‍ക്രീറ്റ്, താന്നിമൂട് കളീക്കല്മുക്ക് റോഡ് ടാറിംഗ്, കോണ്‍ക്രീറ്റ് (26ലക്ഷം), ദേശീയപാതയില്‍ തട്ടാശേരിമുതല് പടിഞ്ഞാറോട്ട് കനാല്വരെയും അവിടെനിന്ന് വൈഎംഎ ബില്‍ഡിംഗ് വരെയുമുളള റോഡ് കോണ്‍ക്രീറ്റ്, ടാറിംഗ്, ഓടയ്ക്ക് സ്ലാബ് (90ലക്ഷം), പയ്യലക്കാവ് കടത്താട്ട് വയല്‍- പ്ലാക്കാട്ട്സൗത്ത് റോഡ് ടാറിംഗ്, കോണ്‍ക്രീറ്റ്, ചവറ ബസ് സ്റ്റാന്റ് മുതല്‍ കിഴക്കോട്ട് തണ്ടളത്ത് മുക്ക് റോഡ് കോണ്‍ക്രീറ്റ് ഓട (75 ലക്ഷം),
പന്മന കണ്ണംകുളങ്ങര - ശ്രീരംഗം പഞ്ചവന്മുക്ക് റോഡ് കോണ്‍ക്രീറ്റ്, മിടാപ്പളളി പോരൂക്കര മുസ്ലിം പളളി - ചീരാളത്ത് മുക്ക് റോഡ് ടാറിംഗ് (32ലക്ഷം). തേവലക്കര- ഒറ്റത്തെങ്ങ് മുതല്‍ കൂഴംകുളം ജംഗ്ഷന് വരെയുളള റോഡ് കോണ്‍ക്രീറ്റിംഗ്, ടാറിംഗ്, കൊച്ചുവീട്ടില്‍ ജംഗ്ഷന് മുതല്‍ കൊല്ലയില്‍ വരെ റോഡ് കോണ്‍ക്രീറ്റിംഗ് (66.5ലക്ഷം).
നീണ്ടകര പഞ്ചായത്തിലെ തേക്കുംമൂട് മുതല്‍ ഹാര്‍ബര്‍ വരെയുളള റോഡ് കോണ്‍ക്രീറ്റ് ഇന്റര്‍ ലോക്ക് (15ലക്ഷം) കടകപ്പാട്ടില് മുതല്‍ പുറംചുറ്റില്‍ വരെയുളള റോഡ് കോണ്‍ക്രീറ്റ്, ഹോളിക്രോസ് ജംഗ്ഷന് മുതല്‍ തെക്കോട്ട് കന്നിട്ടപുതുവല് (മറിയ മന്ദിരം വരെ കോണ്‍ക്രീറ്റ് ഇന്റര്‍ ലോക്ക് ഉപ്പൂട്ടില്‍ റോഡ് കുട്ടനഴികം വരെ റോഡ് കോണ്‍ക്രീറ്റ് (14 ലക്ഷം) എന്നീ ഗ്രാമീണ റോഡുകള്‍ക്കും ഭരണാനുമതി ലഭിച്ചതായി അറിയിച്ചു.