റിപ്പബ്ലിക് ദിനാഘോഷം : മന്ത്രി കെ.എന്‍. ബാലഗോപാല്‍ അഭിവാദ്യം സ്വീകരിക്കും
1508527
Sunday, January 26, 2025 6:03 AM IST
കൊല്ലം: ആശ്രാമം മൈതാനത്ത് ഇന്ന് നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ മന്ത്രി കെ.എന്‍. ബാലഗോപാല്‍ ദേശീയ പതാക ഉയര്‍ത്തും.
തുടർന്ന് സായുധസേനാംഗങ്ങളുടെ അഭിവാദ്യം സ്വീകരിക്കും. റിപ്പബ്ലിക് ദിനാഘോഷത്തിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ എന്‍. ദേവിദാസ് അറിയിച്ചു.
ഇന്ന് രാവിലെ 8.50 ന് പരേഡിന് തുടക്കമാകും. മന്ത്രി റിപ്പബ്ലിക്ദിന സന്ദേശം നല്‍കുകയും. മൊമെന്റോ വിതരണം നടത്തുകയും ചെയ്യും.
സായുധസേനാ വിഭാഗങ്ങളും എന്‍സിസി, സ്കൗട്ട്, സ്റ്റുഡന്റ് പോലീസ് കേഡറ്റുകളും പരേഡ് നടത്തും.
റിപ്പബ്ളിക് ദിനാഘോഷം നേരിട്ട് കാണാം
കൊല്ലം: ആശ്രാമം മൈതാനത്തില്‍ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷം പൊതുജനങ്ങള്‍ക്ക് കാണുന്നതിനുള്ള ക്രമീകരണം ഒരുക്കിയിട്ടുണ്ട്.
സിവില്‍ സ്റ്റേഷനിലും മറ്റ് ഓഫീസുകളിലും റിപ്പബ്ലിക് ദിനം സമുചിതമായി ആഘോഷിക്കും. പൂര്‍ണമായി ഹരിതചട്ടം പാലിച്ചായിരിക്കണം പരിപാടികള്‍ നടത്തേണ്ടതെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാര്‍ പങ്കെടുക്കണമെന്ന് കളക്ടര്‍ അറിയിച്ചു.