അ​ഞ്ച​ല്‍: അ​ഞ്ച​ല്‍ മാ​വി​ള​യ്ക്കു സ​മീ​പം ക​നാ​ലി​ല്‍ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. രാ​വി​ലെ​യാ​ണു യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ആ​ദ്യം തി​രി​ച്ച​റി​യാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും പി​ന്നീ​ട് ക​ര​വാ​ളൂ​ര്‍ കോ​യി​പ്പു​റം ഹൗ​സി​ല്‍ ഷി​ബു​വി​ന്‍റെ മൃ​ത​ദേ​ഹ​മാ​ണെ​ന്നു തി​രി​ച്ച​റി​ഞ്ഞു. ഇ​ൻ​ഷ്വ​റ​ൻ​സ് ഏ​ജ​ന്‍റാ​ണ് ഷി​ബു.

നാ​ട്ടു​കാ​ര്‍ വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നു സ്ഥ​ല​ത്തെ​ത്തി​യ അ​ഞ്ച​ല്‍ പോ​ലീ​സ് മൃ​ത​ദേ​ഹം നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​ര​ക്കെ​ടു​ത്ത് മേ​ല്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​മു​ത​ല്‍ ഷി​ബു​വി​നെ കാ​ണാ​നി​ല്ലെ​ന്നു ബ​ന്ധു​ക്ക​ള്‍ അ​റി​യി​ച്ചു.

മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​ന് ഒ​രു​കി​ലോ​മേ​റ്റ​ര്‍ മാ​റി ഷി​ബു​വി​ന്‍റെ ചെ​രു​പ്പ് , കാ​ര്‍ എ​ന്നി​വ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​നു കേ​സെ​ടു​ത്ത അ​ഞ്ച​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

പോ​സ്റ്റ്മോ​ര്‍​ട്ടം ന​ട​പ​ടി​ക​ള്‍​ക്കു ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ള്‍​ക്കു വി​ട്ടു​ന​ല്‍​കു​മെ​ന്ന് അ​ഞ്ച​ല്‍ പോ​ലീ​സ് അ​റി​യി​ച്ചു. ഭാ​ര്യ: ഷൈ​നി. മ​ക്ക​ൾ: നി​വി​ൻ, നി​വ്യ.