ആലപ്പാട് സമരം സെക്രട്ടേറിയറ്റിന് മുന്നേല്ക്ക് വ്യാപിപ്പിക്കും: സി.ആർ. മഹേഷ്
1508335
Saturday, January 25, 2025 6:13 AM IST
കൊല്ലം: ആലപ്പാട്ടെ സമരം സെക്രട്ടേറിയറ്റിന് മുന്നിലേക്ക് വ്യാപിപ്പിക്കുമെന്ന് സി.ആർ മഹേഷ് എംഎൽഎ. ദുരിത ബാധിതരോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി കളക്ട്രേറ്റിന് മുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ആലപ്പാട് തീരദേശ സംരക്ഷണത്തിനായി 174 കോടി രൂപയുടെ അനുമതി ലഭിച്ചിട്ടും മന്ത്രിസഭ അനുമതി നൽകാത്തത് താൻ പ്രതിപക്ഷ എംഎൽഎ ആയത് കൊണ്ടാണോയെന്ന് അദ്ദേഹം ചോദിച്ചു. ഓച്ചിറ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് ബി.എസ് വിനോദ് അധ്യക്ഷത വഹിച്ചു.
സൂരജ് രവി, ഡി. ഗീതാ കൃഷ്ണൻ, യു. വഹീദ, ഷഹാൽ, ആലപ്പാട് പഞ്ചായത്ത് പ്രസിഡന്റ്, യു. ഉല്ലാസ്, എ.എ. അസീസ്, ഷിബു പഴനിക്കുട്ടി, ആർ. രാജപ്രിയൻ, മീരാ സജി, എൽ. കെ. ചന്ദ്രബോസ് മാരിയത്ത്, ഷീബാ ബാബു അൻസാർ മലബാർ, ബി. ശ്രീകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.