ച​വ​റ: വി​ദ്യാ​ഭ്യാ​സ കാ​ര്യ​ത്തി​ല്‍ മ​റ്റ് സം​സ്ഥാ​ന​ങ്ങ​ളേ​ക്കാ​ള്‍ കേ​ര​ളം ഒ​ന്നാ​മ​താ​ണെ​ന്ന് തെ​ളി​യി​ച്ച​താ​യി മ​ന്ത്രി ജെ. ​ചി​ഞ്ചു റാ​ണി.

ച​വ​റ കൊ​റ്റ​ന്‍​കു​ള​ങ്ങ​ര വൊ​ക്കേ​ഷ​ണ​ല്‍ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ലെ സു​വ​ര്‍​ണ ജു​ബി​ലി ആ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത് പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​വ​ര്‍. ഇ​ട​തു സ​ര്‍​ക്കാ​ര്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ശ്ര​ദ്ധ ചെ​ലു​ത്തു​ന്ന​ത് വി​ദ്യാ​ഭ്യാ​സ കാ​ര്യ​ത്തി​ലാ​ണ്. മി​ക്ക​വാ​റും സ്‌​കൂ​ളു​ക​ളും ആ​ധു​നി​ക സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കി ഹൈ​ടെ​ക് സ്‌​കൂ​ളു​ക​ളാ​യി മാ​റി​ക്ക​ഴി​ഞ്ഞ​ത് കേ​ര​ള​ത്തി​ന് അ​ഭി​മാ​നി​ക്കാ​വു​ന്ന കാ​ര്യ​മാ​ണ്.

പ​ഠ​ന പാ​ഠ്യ​തേ​ര വി​ഷ​യ​ങ്ങ​ളി​ല്‍ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളു​ക​ള്‍ കാ​ണി​ക്കു​ന്ന മി​ന്നും പ്ര​ക​ട​നം അ​ത്ഭു​താ​വ​ഹ​മാ​യ ഉ​യ​ര്‍​ച്ച​യെ ആ​ണ് കാ​ണി​ക്കു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള എം​എ​ല്‍​എ അ​ധ്യ​ക്ഷ​നാ​യി. ച​വ​റ ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് സ​ന്തോ​ഷ് തു​പ്പാ​ശേ​രി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം സി.​പി. സു​ധീ​ഷ് കു​മാ​ര്‍, ച​വ​റ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ഐ. ​ജ​യ​ല​ക്ഷ്മി, പി.​ടി​എ പ്ര​സി​ഡ​ന്‍റ് ജി. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍, എ​സ്. പ്ര​സ​ന്ന കു​മാ​ര്‍, പ്ര​ഥ​മാ​ധ്യാ​പ​ക​രാ​യ എ​സ്. മാ​യാ​ദേ​വി, ബി. ​ബി​നു, പി. ​ര​ജി​മോ​ള്‍, ശൈ​ലേ​ഷ് കു​മാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു .

ച​ട​ങ്ങി​നോ​ട​നു​ബ​ന്ധി​ച്ച് ച​വ​റ ബ​സ് സ്റ്റാ​ന്‍​ഡി​ല്‍ നി​ന്ന് സാം​സ്കാ​രി​ക ഷോ​ഷ​യാ​ത്ര​യും പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ നൃ​ത്ത സ​ന്ധ്യ​യും ന​ട​ന്നു.

ഇ​ന്ന് രാ​വി​ലെ 9.30 ന് ​പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും സം​ഗ​മ​വും ഗു​രു​വ​ന്ദ​ന​വും എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​ന്‍ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. ഉ​ച്ച​യ്ക്ക് 1.30 ന് ​ഗാ​ന​മേ​ള. വൈ​കു​ന്നേ​രം അ​ഞ്ചി​ന് ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം സു​ജി​ത് വി​ജ​യ​ന്‍​പി​ള്ള എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും.

ക​വി ഏ​ഴാ​ച്ചേ​രി രാ​മ​ച​ന്ദ്ര​ന്‍ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ജു​ബി​ലി ആ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ത്തി​യ മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു​ള്ള സ​മ്മാ​ന വി​ത​ര​ണം ച​വ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ.​ആ​ര്‍. സു​രേ​ഷ് കു​മാ​ര്‍ നി​ര്‍​വ​ഹി​ക്കും.