കോടതി ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കണം: കേരള എൻജിഒ യൂണിയൻ
1493488
Wednesday, January 8, 2025 6:21 AM IST
കൊല്ലം: പൊതുസ്ഥലമാറ്റം ഓൺലൈൻ മുഖാന്തരം നടപ്പിലാക്കുക, സ്പെഷൽ റൂൾ നടപടികൾ പൂർത്തിയാക്കുക, സിവിൽ ക്രിമിനൽ കോടതികളുടെ സംയോജനം നടപ്പിലാക്കുക, വകുപ്പിലെ തസ്തികൾ സംരക്ഷിക്കുക, ജോലിഭാരത്തിനനുസരിച്ച് തസ്തികൾ സൃഷ്ടിക്കുക എന്നീ
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള എൻജിഒ യൂണിയന്റെ നേതൃത്വത്തിൽ കോടതികൾക്ക് മുന്നിൽ ജീവനക്കാരുടെ പ്രതിഷേധ പ്രകടനവും യോഗവും നടന്നു.
കൊല്ലത്ത് സിവിൽ സ്റ്റേഷനു മുന്നിൽ കേരള എൻജിഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി. ഗാഥ ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ബി.സുജിത്ത് അധ്യക്ഷനായി.
കൊട്ടാരക്കരയിൽ യൂണിയൻ ജില്ലാ സെക്രട്ടറി വി.ആർ. അജു, ചവറയിൽ സംസ്ഥാന കമ്മിറ്റി അംഗം സി.എസ്. ശ്രീകുമാർ, പരവൂരിൽ സംസ്ഥാന കമ്മിറ്റി അംഗം ആർ. രമ്യമോഹൻ, കുന്നത്തൂരിൽ ജില്ലാ ട്രഷറർ ആർ. രതീഷ് കുമാർ, പുനലൂരിൽ ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. ബിജു ,പത്തനാപുരത്ത് ജില്ലാ ജോയിന്റ് സെക്രട്ടറി ഖുശി ഗോപിനാഥ്,
കുണ്ടറയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം വി. പ്രേം, കരുനാഗപ്പള്ളിയിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.എൻ. മനോജ്, കടയ്ക്കലിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്.ആർ. സോണി, ചടയമംഗലത്ത് ജില്ലാ കമ്മറ്റി അംഗം എസ്. നിസാം എന്നിവർ ഉദ്ഘാടനം ചെയ്തു.