ബസിൽ കുഴഞ്ഞുവീണ യാത്രക്കാരൻ മരിച്ചു
1493315
Tuesday, January 7, 2025 10:21 PM IST
ആയൂർ: കെഎസ്ആർടിസി ബസിൽ വച്ച് യാത്രക്കാരൻ കുഴഞ്ഞു വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആയൂർ തേവന്നൂർ പനമൂട്ടിൽ വീട്ടിൽ ചിത്രജകുമാറാണ് (60) മരിച്ചത്.
തേവന്നൂരിൽവച്ച് ബസിൽ കയറുകയും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയുമായിരുന്നു. തുടർന്ന് ആയൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചശേഷം കടക്കൽ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. കൊട്ടാരക്കര കിലയിലെ താൽക്കാലിക ജീവനക്കാരനാണ് ഇദ്ദേഹം.