അന്താരാഷ്ട്ര വിമാനത്താവളത്തിൽ ശീതകാല ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചു
1464566
Monday, October 28, 2024 6:11 AM IST
വലിയതുറ: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം വഴി 27 മുതല്‍ 2025 മാര്‍ച്ച് 29 വരെയുള്ള ശീതകാല ഷെഡ്യൂളുകള്‍ പ്രഖ്യാപിച്ചു. പ്രതിവാര ഫ്ളൈറ്റ് ഓപ്പറേഷനുകള്‍ കഴിഞ്ഞ വേനല്‍ക്കാല ഷെഡ്യൂളിനേക്കാള്‍ 8.2 ശതമാനം വര്‍ധിക്കും.
760 പ്രതിവാര എടിഎമ്മുകള്‍ (എയര്‍ ട്രാഫിക് മൂവ്മെന്റ്) വേനല്‍ക്കാല ഷെഡ്യൂളില്‍ 702. പ്രതിവാര അന്താരാഷ്ട്ര എടിഎമ്മുകള്‍ -314. തിരുവനന്തപുരം-അബുദാബി-74. തിരുവനന്തപുരം- ഷാര്‍ജ - 56 , തിരുവനന്തപുരം-ദുബായ് - 28 ,
തിരുവനന്തപുരം-മസ്കറ്റ് -28 , തിരുവനന്തപുരം-ക്വലാലംപൂര്‍ -22 , തിരുവനന്തപുരം-ദമ്മാം - 14 , തിരുവനന്തപുരം - കുവൈറ്റ് -10 , തിരുവനന്തപുരം-കൊളംബോ - എട്ട് , തിരുവനന്തപുരം - ഹനിമാധു -നാല് , തിരുവനന്തപുരം-റിയാദ് - രണ്ട് എന്നിങ്ങനെ പോകുന്നു കണക്കുകള്‍.
അന്താരാഷ്ട്ര എടിഎമ്മുകള്‍ നിലവിലെ 302 പ്രതിവാര എടിഎമ്മില്‍ നിന്ന് നാല് ശതമാനം വര്‍ധിച്ച് 314 ആകും. ജസീറ കുവൈത്തിലേക്ക് ആഴ്ചയില്‍ രണ്ട് സര്‍വീസ് ആരംഭിക്കും.