സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു
1461115
Tuesday, October 15, 2024 12:58 AM IST
കൊല്ലം: ജോനകപ്പുറം മാലിക് ദിനാർ ചാരിറ്റബിൾ സൊസൈറ്റിയുടേയും അഹല്യ കണ്ണ് ആശുപത്രിയുടേയും സംയുക്ത അഭിമുഖ്യത്തിൽ ജോനകപ്പുറം ലാൽ ബഹദൂർ ലൈബ്രറി ഹാളിൽ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു.
കോർപറേഷൻ പ്രതിപക്ഷ നേതാവ് ജോർജ് ഡി. കാട്ടിൽ ഉദ്ഘാടനം ചെയ്തു. ലാൽ ബഹദൂർ ലൈബ്രറി പ്രസിഡന്റ് എസ്. നാസറുദീൻ അധ്യക്ഷത വഹിച്ചു. പള്ളിത്തോട്ടം എസ്ഐ ഹരികുമാർ വിശിഷ്ടാതിഥിയായി. മാലിക് ദിനാർ ചാരിറ്റബിർ സൊസൈറ്റി പ്രസിഡന്റ് എ.കെ. സാബ്ജാൻ, സെക്രട്ടറി എസ് നിസാർ എന്നിവർ ക്യാമ്പിന് നേത്വം നൽകി.