അമ്പലപ്പുറത്തോടുള്ള അവഗണന അവസാനിപ്പിക്കണമെന്ന് കോൺഗ്രസ്
1460484
Friday, October 11, 2024 5:39 AM IST
കൊട്ടാരക്കര: അമ്പലപ്പുറം പ്രദേശത്തോട് ഇടത് ജനപ്രതിനിധികളുടെ അവഗണന അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് വാർഡ് ജനറൽ ബോഡി ആവശ്യപ്പെട്ടു. 15 വർഷമായി മുൻ എംഎൽഎയായിരുന്ന ഐഷാപോറ്റിയും മൂന്നു വർഷമായി എംഎൽഎയായ ധനമന്ത്രി കെ.എൻ. ബാലഗോപാലും അമ്പലപ്പുറത്തോട്ട് തിരിഞ്ഞു നോക്കിയിട്ടില്ല. എല്ലാം ഇടതു കൗൺസിലർമാരായിട്ടും കുടിവെള്ളംപോലും എത്തിക്കാൻ നഗരസഭയ്ക്ക് കഴിഞ്ഞിട്ടില്ല.
കൊട്ടാരക്കര മുനിസിപ്പാലിറ്റി വാര്‍ഡുകളിലെ അമ്പലപ്പുറം വാര്‍ഡിലെ കണ്വന്ഷന് കൗണ്‍സിലറും കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം പ്രസിഡന്റുമായ കണ്ണാട്ട് രവി ഉദ്ഘാടനം ചെയ്തു.
വിജയസേനന്‍ അധ്യക്ഷത വഹിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡിസിസി ജനറല്‍ സെക്രട്ടറി പി. ഹരികുമാര്‍ ആദരിച്ചു.
എം.കെ. മുരളീധരന് നായര്‍, കോശി. കെ. ജോണ്‍, ജോജോ അമ്പലപ്പുറം, ശാലിനി അമ്പലപ്പുറം, സുധിര്‍ തങ്കപ്പ, എം.സി. ജോണ്സണ്, മധുകുമാര്‍, ശോഭ പ്രശാന്ത്, ഷിനു ജോസ്, ഷീബജോജോ, രജു തുടങ്ങിയവര്‍ പ്രസംഗിച്ചു. ഭാരവാഹികളായി ബി. ഹരികുമാര്‍ -പ്രസിഡന്റ്, രചന വിജയസേനന്‍, സരസപ്പന്പിള്ള -വൈസ് പ്രസിഡന്റുമാര്‍, ആദര്‍ശ്. എസ്. നായര്‍ -ജനറല്‍ സെക്രട്ടറി, അശോകന്- ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുത്തു.