റെയിൽവേ ക്രോസ് ചെയ്യുന്നവരുടെ ബുദ്ധിമുട്ട് ഒഴിവാക്കും: പ്രേമചന്ദ്രൻ എംപി
1458301
Wednesday, October 2, 2024 6:11 AM IST
കൊല്ലം: കരിക്കോട് കിളികൊല്ലൂര്‍ റെയില്‍വേ സ്റ്റേഷന് റെയില്‍വേ ക്രോസ് ചെയ്ത് ഇരുവശങ്ങളിലും താമസിക്കുന്നവര്‍ക്ക് കാല്‍നടയായി പോകുവാനുളള സൗകര്യമൊരുക്കുമെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചതായി എന്‍.കെ. പ്രേമചന്ദ്രന് എംപി പറഞ്ഞു.
ദശാബ്ദങ്ങളായി പ്രദേശവാസികള്‍ കാല്‍നടയായും സൈക്കിളിലും യാത്ര ചെയ്തിരുന്ന സൗകര്യമാണ് സുരക്ഷാ സസംവിധാനങ്ങളുടെ പേരില്‍ ഇരുവശവും അടച്ചതിലൂടെ നഷ്ടപ്പെട്ടത്. പ്രദേശവാസികളുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് എന്‍.കെ പ്രേമചന്ദ്രന് എംപി സ്ഥലം സന്ദര്‍ശിക്കുകയും ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
ചര്‍ച്ചയില്‍ യാത്രാ സൗകര്യം ഉറപ്പാക്കുവാന്‍ താല്‍ക്കാലിക സംവിധാനം ഏര്‍പ്പെടുത്താമെന്നും ശാശ്വത പരിഹാരമായി ഇരുവശത്തേയ്ക്കും എത്തിചേരുവാന്‍ കാല്നടയ്ക്കുളള മേല്‍പ്പാലം നിര്‍മിക്കുന്നത് പരിഗണിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. മേല്‍പ്പാലം നിര്‍മിക്കുന്നതു വരെ നിലവിലുണ്ടായിരുന്ന യാത്രാ സൗകര്യം പുനസ്ഥാപിക്കണമെന്നും എന്‍.കെ. പ്രേമചന്ദ്രന് എംപി ആവശ്യപ്പെട്ടു.
എന്‍.കെ. പ്രേമചന്ദ്രന് എംപി യോടൊപ്പം ബിന്ദു കൃഷ്ണ, കൗണ്‍സിലര്‍ സുജ കൃഷ്ണന്, എകെഎ ലത്തീഫ്, അജിത്കുമാര്‍, ജെ.നൗഫല്‍, സി. ബാബു, ജയപ്രകാശ്, പ്രസാദ്, എ.വി. ശ്രീകുമാര്‍, ഉറാഷ് കുമാര്‍, സുന്ദരേശന് പിളള എന്നിവര്‍ ഉണ്ടായിരുന്നു..