വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
1452203
Tuesday, September 10, 2024 5:48 AM IST
അഞ്ചൽ: ആയൂർ ആയുർവേദാശുപത്രിയിൽ വയോജനമെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ഇടമുളയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് ആര്യലാൽ ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി സജീവ് അധ്യക്ഷത വഹിച്ചു.
ഡോ. ഇ. മനേഷ് കുമാർ, വൈസ് പ്രസിഡന്റ് ജി.എസ് അജയകുമാർ, പഞ്ചായത്തംഗം എസ്. തങ്കമണി, ഉണ്ണികൃഷ്ണൻ നായർ, രാജേന്ദ്രൻ പിള്ള, എൻ.കെ. ബാലചന്ദ്രൻ,
ക്യാമ്പ് കോ-ഓർഡിനേറ്റർ ഡോ.അലക്സ്, കെ. ഏബ്രഹാം, ഡോ. ശ്രീകാന്ത് എന്നിവർ പ്രസംഗിച്ചു. ഡോ. ജിസ്മി, ഡോ. ആരതി അനിൽ, ഡോ. അഷിത എന്നിവർ ക്ലാസെടുത്തു.