ജമന്തി പൂകൃഷിയില്‍ നൂറുമേനി വിളവെടുത്ത് ബിസിനസുകാരൻ
1452197
Tuesday, September 10, 2024 5:48 AM IST
അഞ്ചല്‍: സുഹൃത്തിന്റെ പ്രേരണയിൽ ബിസിനസുകാരൻ പതിനൊന്നാം മയില്‍ സ്വദേശി മാത്യു ജോര്‍ജ് തന്റെ ഒരേക്കര്‍ പാടത്ത് ആരംഭിച്ച ജമന്തി പൂകൃഷിയില്‍ നൂറുമേനി വിളവെടുത്തു. തെങ്കാശിയില്‍ നിന്നാണ് 2500 തൈകള്‍ വാങ്ങിയത്. ഒഴിവു വേളകൾ പൂകൃഷിക്കായി മാറ്റിവച്ചു.
പഞ്ചായത്തിലെ മികച്ച വിദ്യാര്‍ഥി കര്‍ഷകനുള്ള അവാര്‍ഡ് ലഭിച്ച മകന് അലനും ഭാര്യ ബീന മാത്യുവും ഒപ്പംകൂടി. പഞ്ചായത്ത് പ്രസിഡന്റ് പി. ലൈലാബീവി ഉദ്ഘാടനം നിര്‍വഹിച്ചു. സര്‍ക്കാര്‍ ഏജന്‍സികളുടെ സഹായമില്ലാതെ പൂകൃഷിയിലേക്ക് കൂടുതല്‍ ആളുകള്‍ എത്തുന്നത് മാറ്റത്തിന്റെ തുടക്കമാണെന്നും മാത്യുവിനെപോലുള്ളവരുടെ പ്രവര്‍ത്തനം കൂടുതൽ പേർക്ക് പ്രചോദനമാകുമെന്നും ലൈലാബീവി പറഞ്ഞു.
പഞ്ചായത്ത് അംഗങ്ങളായ പി.ആര്. സന്തോഷ്കുമാര്‍, എ. ജോസഫ്, സിഡിഎസ് ചെയര്‍പേഴ്സൺ സി. കൈരളി, കുടുംബശ്രീ കോഡിനേറ്റര്‍ സുമീന, കൃഷി അസിസ്റ്റന്റ് അനീഷ് എന്നിവര്‍ സന്നിഹിതരായിരുന്നു.