സ്വകാര്യ ബസുകളുടെ നിയമലംഘനത്തിന് നടപടിയില്ലെന്ന് പരാതി
1575125
Saturday, July 12, 2025 6:23 AM IST
അഞ്ചൽ : അഞ്ചൽ പുനലൂർ പ്രദേശത്ത് സർവീസ് നടത്തുന്ന പ്രൈവറ്റ് ബസുകൾ നിരന്തരമായി നിയമ ലംഘനം നടത്തിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്നു പരാതി. സ്വകാര്യ ബസുകള്‍ വൈകുന്നേരം ആറിന് ശേഷം നിയമ ലംഘിച്ച് സര്‍വീസുകള്‍ കട്ട് ചെയ്യുന്നതും വിദ്യാർഥികളിൽ നിന്ന് അമിത ചാര്‍ജ് ഈടാക്കുന്നതായും പരാതിയുണ്ട്.
ചില പ്രദേശങ്ങളിൽ കൂടി സർവീസ് നടത്തുന്ന ബസുകളിൽ ഒരു പോയിന്റ് വരെ ഫെയർ സ്റ്റേജ് കൂട്ടി ചാർജ് ഈടാക്കുന്നത് ഉള്‍പ്പടെ നിരവധി നിയമ ലംഘനങ്ങള്‍ ചൂണ്ടിക്കാട്ടി കെഎസ്യു നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ട്രാൻസ്പോർട്ട് കമ്മീഷണർക്കും കൊല്ലം ആര്ടഇഒയ്ക്കും ജില്ലാ കളക്ടർക്കും പരാതി നൽകിയെങ്കിലും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
അധികാരികൾ നിഷേധാത്മകമായ നടപടികളുമായി മുന്നോട്ടു പോയാൽ കെഎസ്യു ശക്തമായ പ്രക്ഷോഭ സമരം സംഘടിപ്പിക്കുമെന്ന് നിയോജക മണ്ഡലം പ്രസിഡന്റ് നസ്മൽ വിളക്കുപാറയും ജില്ലയുടെ സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി അജ്മൽ പുത്തയവും പ്രസ്താവനയിൽ അറിയിച്ചു.