മത്സ്യകർഷക സംഗമവും അവാർഡ് വിതരണവും
1575118
Saturday, July 12, 2025 6:08 AM IST
കൊട്ടാരക്കര:മത്സ്യമേഖലയിൽ വിപ്ലവകരമായ മാറ്റത്തിന് തുടക്കം കുറിച്ച് നടന്ന മത്സ്യ കർഷക സംഗമവും അവാർഡ് വിതരണവും മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു.
മന്ത്രി കെ. എൻ. ബാലഗോപാൽ അധ്യക്ഷതവഹിച്ചു. ഫിഷറീസ് അഡീഷണൽ ഡയറക്ടർ സ്മിത .ആർ. നായർ റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡ ന്റ് പി. കെ. ഗോപൻ, മുനിസിപ്പൽ ചെയർമാൻ കെ. ഉണ്ണികൃഷ്ണമേനോൻ, മത്സ്യ കർഷക അവാർഡ് നിർണയ കമ്മിറ്റി ചെയർമാൻ കെ. കെ. അപ്പുക്കുട്ടൻ, മത്സ്യ ഫെഡ് ചെയർമാൻ ടി. മനോഹരൻ, ഫിഷറീസ് ജോയിന്റ് ഡയറക്ടർ എസ്. സന്തോഷ് കുമാർ എന്നിവർ പ്രസംഗിച്ചു.
രാവിലെ നടന്ന മത്സ്യ കർഷക സംഗമത്തി ൽ മത്സ്യകൃഷി മേഖലയും കേരള സമ്പത്ത് വ്യവസ്ഥയും എന്ന വിഷയത്തിൽ ഫിഷറീസ് ജോയിന്റ് ഡയറക്ടർ ബേബി ഷീജ കോഹൂർ ആമുഖ പ്രഭാഷണം നടത്തി.
മത്സ്യ കൃഷിയും കേരളവും എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ജല കൃഷി വിഭാഗം അസി. പ്രഫ. ബിനു വർഗീസ് വിയം അവതരിപ്പിച്ചു.
ഫിഷറീസ് ജോയിന്റ് ഡയറക്ടർ എച്ച്. സലീം മോഡറേറ്റർ ആയിരുന്നു. മത്സ്യകർഷക പ്രതിനിധി ബിനു കരുണാകരൻ, ജലകൃഷി അസിസ്റ്റന്റ് പ്രഫ. സിമി റോസ് ആൻഡ്രൂസ് എന്നിവർ പ്രസംഗിച്ചു.
വനാമി കൃഷി സാധ്യതകൾ കേരളത്തിൽ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ മുൻ ജോയിന്റ് ഡയറക്ടർ എം. ഷാജി വിഷയം അവതരിപ്പിച്ചു.
ഫിഷറീസ് അഡീഷണൽ ഡയറക്ടർ ഇഗ്നേ ഷ്യസ് മൺട്രോ മോഡറേറ്റർ ആയിരുന്നു. ഫിഷറീസ് അസി. ഡയറക്ടർ എസ്. മഞ്ജു, കർഷക പ്രതിനിധി അജിത്ത് രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു.