മാര്‍ ഈവാനിയോസ് തീര്‍ഥാടന പദയാത്ര ആരംഭിച്ചു
1575298
Sunday, July 13, 2025 6:37 AM IST
അഞ്ചല്‍ : മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് അഞ്ചല്‍ വൈദിക ജില്ലാ നേതൃത്വം നല്കിയ മാര്‍ ഈവാനിയോസ് തീര്‍ഥാടന പദയാത്ര പ്രധാന പദയാത്രയോട് ചേര്‍ന്ന് പട്ടം കബറിടത്തിലേക്ക് യാത്ര തിരിച്ചു. ഏഴംകുളം ഹോളിഫാമിലി മലങ്കര കത്തോലിക്കാ പള്ളി യിൽ നടന്ന സമൂഹബലിയില്‍ റവ. ജോണ്‍ കാരവിള കോര്‍ എപ്പിസ്കോപ്പ മുഖ്യകാര്‍മികത്വം വഹിച്ചു.
വൈദിക ജില്ലാ വികാരി ഫാ. ബോവസ് മാത്യു പ്രാരംഭ സന്ദേശം നല്കി. ഫാ. മാത്യു ചരിവുകാലായില്‍, ഫാ. വില്‍സണ്‍ ചരുവിള, ഫാ. സുബിന് കൊച്ചുവിളയില്‍, ഫാ. ഗീവര്‍ഗീസ് മണിപ്പറമ്പില്‍, ഫാ. ക്രിസ്റ്റി ചരുവിള, ഫാ. ജോസഫ് വടക്കേടത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു.
എംസിവൈഎം വൈദിക ജില്ലാ ഭാരവാഹികളായ കെവിന് ജോസഫ് ജോര്‍ജ്, ജനറല്‍ സെക്രട്ടറി ഡോണ മരിയ, ആനിമേറ്റര്‍ സിസ്റ്റര്‍ ഷെറിന് തെരേസ്, ട്രഷറര്‍ സിറില്‍ അനി തോമസ്, ഭാരവാഹികളായ ലിബിന് രാജു, അല്‍ഫീന റോയി, അനീറ്റ ആന്‍ ലൈജു, അജോ ജോസ്, ആന്റോ ജോര്‍ജ്, ആന്സന് പി. ബിനു, അമല്‍ മാത്യു എന്നിവര്‍ നേതൃത്വം നല്കി.
പദയാത്ര പഴയേരൂര്‍, അഞ്ചല്‍, ഇടമുളയ്ക്കല്‍, പെരുങ്ങള്ളൂര്‍ വഴി, ആയൂരിലെത്തി റാന്നി പെരുന്നാട്ടില്‍ നിന്നും തിരിച്ച പ്രധാന പദായാത്രയോട് ചേര്‍ന്നു. പദയാത്ര നാളെ തിരുവനന്തപുരം പട്ടം സെന്റ് മേരീസ് കത്തീഡ്രലിലെ മാര്‍ ഈവാനിയോസ് കബറിടത്തില്‍ സമാപിക്കും.
ആയൂർ : മലങ്കര കാത്തലിക് യൂത്ത് മൂവ്മെന്റ് (എംസിവൈഎം) ആയൂർ വൈദിക ജില്ലയുടെ നേതൃത്വത്തിൽ മാർ ഈവാനിയോസിന്റെ കബറിങ്കലേക്കുള്ള ആയൂർ വൈദിക ജില്ലാ തീർഥാടന പദയാത്ര ഓടനാവട്ടം സെന്റ് തോമസ് മലങ്കര സുറിയാനി കത്തോലിക്കാ പള്ളിയിൽ നിന്ന് ആരംഭിച്ചു.
വൈദിക ജില്ലയിലെ വിവിധ ഭക്തസംഘടനകളിലെ അംഗങ്ങൾ പങ്കെടുത്ത പദയാത്ര ആയൂരിൽ വച്ച് പ്രധാന പദയാത്രയുമായി സംഗമിച്ചു . ആയൂർ ജില്ലാ വികാരി വെരി.ഫാ.ജോൺ അരീക്കൽ ആശംസകൾ അറിയിച്ചു. എംസിവൈഎം ജില്ലാ ഡയറക്ടർ ഫാ. അനു ജോസ് കുന്നിൽ , ജില്ലാ പ്രസിഡന്റ് ലിജു യോഹന്നാൻ, സെക്രട്ടറി ആർദ്ര മെർലിൻ സജി,
ജില്ലാ സമിതി അംഗങ്ങൾ , ഫാ.തോമസ് കുരുവിള , ഫാ.തോമസ് മരോട്ടിമൂട്ടിൽ , ഫാ. ഫിലിപ്പോസ് ജോൺ മണ്ണിൽ ഒഐസി , ഫാ. ടോം തേക്കുംവിളയിൽ, ഫാ ജോൺ പാലവിളകിഴക്കേതിൽ എന്നിവർ പദയാത്രയ്ക്ക് നേതൃത്വം നൽകി .