വിപഞ്ചികയുടെയും വൈഭവിയുടെയും മരണം : സത്യസന്ധമായ അന്വേഷണം വേണം: എൻ.കെ. പ്രേമചന്ദ്രൻ എംപി
1575297
Sunday, July 13, 2025 6:37 AM IST
കൊല്ലം: യുഎഇ ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരണപ്പെട്ട കൊല്ലം സ്വദേശിനി വിപഞ്ചികയുടെയും മകൾ ഒരു വയസുകാരി വൈഭവി നിതീഷിന്റെയും ദൂരൂഹ സാഹചര്യത്തിലുളള മരണം സംബന്ധിച്ച് സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എം പി പ്രസ്താവനയിൽ ആവശ്യപ്പെട്ടു.
മരണത്തിൽ ദുരൂഹതയുണ്ടെന്നും സംശയാസപ്ദമായ സാഹചര്യത്തിലാണ് മരണം സംഭവിച്ചതെന്നും ഇത് സംബന്ധിച്ച് സമഗ്ര അന്വേഷണം ആവശ്യമാണെന്നും വിപഞ്ചികയുടെ മാതാവ് ആവശ്യപ്പെട്ടിരിക്കുകയാണ്.
കേന്ദ്ര വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയശങ്കറും യുഎഇ ഇന്ത്യൻ എംബസി അംബാസഡർ സഞ്ജയ് സുധീറുംവിഷയത്തിൽ ഇടപെട്ടു മൃതദേഹങ്ങൾ നിയമ നടപടികൾ പൂർത്തിയാക്കി എത്രയും പെട്ടെന്ന് ജന്മനാട്ടിലേയ്ക്ക് അയക്കണമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം പി ആവശ്യപ്പെട്ടിട്ടുണ്ട്.