മെഡിക്കൽ ലബോറട്ടറി ഉദ്ഘാടനം
1575302
Sunday, July 13, 2025 6:37 AM IST
കുണ്ടറ : രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്നോജിയുടെ നേതൃത്വത്തിൽ നെടുമ്പായിക്കുളത്ത് ആരംഭിച്ച മെഡിക്കൽ ലബോറട്ടറിയുടെ ഉദ്ഘാടനം മന്ത്രി കെ.എൻ. ബാലഗോപാൽ നിർവഹിച്ചു.കൊടിക്കുന്നിൽ സുരേഷ് എം പി അധ്യക്ഷനായി.രാജീവ്ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജി ഡയറക്ടർ പ്രഫ.ചന്ദ്രദാസ് നാരായണ മുഖ്യപ്രഭാഷണവും നടത്തി.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സുഹർബാൻ,ബി ജെ പി ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് ,ഡിസിസി ജനറൽ സെക്രട്ടറി സവിൻ സത്യൻ,കൊട്ടാരക്കര താലൂക്ക് സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ എൻ.ബേബി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. സുഹർബൻ തുടങ്ങിയവർ പ്രസംഗിച്ചു.