നിരവധി മോഷണ കേസുകളിലെ പ്രതി പിടിയിൽ
1575122
Saturday, July 12, 2025 6:23 AM IST
നെടുമങ്ങാട്: നിരവധി വാഹനമോഷണ കേസുകളിലേയും കാണിക്കവഞ്ചി കവർച്ചാ കേസുകളിലേയും പ്രതിയായ നെടുമങ്ങാട് കൊല്ലങ്കാവ് സ്വദേശി ജിബിൻ( 28 )നെ നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തു.
നെടുമങ്ങാട്. ആറ്റിങ്ങൽ, നെയ്യാറ്റിൻകര ഭാഗങ്ങളിൽ വർക്ക് ഷോപ്പുകളിൽ നടന്ന മോഷണവുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.