കരവാളൂർ പള്ളിയിൽ വിശുദ്ധ ബെനഡിക്ടി െ ന്റ ഓർമ പെരുന്നാളിന് ഇന്ന് തുടക്കം
1575301
Sunday, July 13, 2025 6:37 AM IST
പുനലൂർ: കരവാളൂർ സെന്റ് ബെനഡിക്ട് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ വിശുദ്ധ ബെനഡിക്ടി െ ന്റ ഓർമ പെരുന്നാൾ ഇന്നു മുതൽ 20 വരെ നടക്കും. ഇന്ന് രാവിലെ ആറിന് പ്രഭാത നമസ്കാര ശേഷം നടക്കുന്ന തിരുനാൾ കൊടിയേറ്റ് ഇടവക വികാരി ഫാ.ഗീവർഗീസ് മണിപ്പറമ്പിൽ നിർവഹിക്കും.
വിശുദ്ധ ബെനഡിക്ടിനോടുള്ള നൊവേന,16ന് വൈകുന്നേരം 4.30 ന് ജപമാല, സന്ധ്യാ നമസ്കാരം, വിശുദ്ധ കുർബാന, വചന സന്ദേശം, വിശുദ്ധ കുർബാനയുടെ ആരാധന, രാത്രി ഏഴിന് ഭക്തസംഘടനകളുടെ വാർഷികം. 17ന് വൈകുന്നേരം 4.30 ന് ജപമാല, സന്ധ്യാ നമസ്കാരം, വിശുദ്ധ കുർബാന, വചന സന്ദേശം, വിശുദ്ധ കുർബാനയുടെ ആരാധന. 18ന് വൈകുന്നേരം 4.30 ന് ജപമാല, സന്ധ്യാ നമസ്കാരം,
വിശുദ്ധ കുർബാന, വചന സന്ദേശം, വിശുദ്ധ കുർബാനയുടെ ആരാധന. 19ന് ഉച്ചകഴിഞ്ഞ് 3.30 ന് ജപമാല, സന്ധ്യാ നമസ്കാരം, വിശുദ്ധ കുർബാന, ഭക്തിനിർഭരമായ പെരുന്നാൾ റാസ. 20ന് രാവിലെ 7.30 ന് പ്രഭാത നമസ്കാരം എന്നിവയാണ് പരിപാടികൾ. ആഘോഷമായ പെരുന്നാൾ കുർബാനയ്ക്ക് ഡോ.തോമസ് മാർ യാസേബിയോസ് മെത്രാപ്പോലിത്ത മുഖ്യകാർമികത്വം വഹിക്കും.