ഒന്നര ലക്ഷം പട്ടയം നൽകി: മന്ത്രി കെ. രാജന്
1443689
Saturday, August 10, 2024 6:12 AM IST
കൊല്ലം: രണ്ടര വര്‍ഷത്തിനകം 1,53,000 പട്ടയം നല്‍കിയെന്ന് മന്ത്രി കെ. രാജന്. നീണ്ടകര, പന്മന സ്മാര്‍ട്ട് വില്ലേജ് ഓഫീസ് കെട്ടിടങ്ങളുടെ ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
‘എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ എല്ലാ രേഖകളും സ്മാര്‍ട്ട് എന്ന മുദ്രാവാക്യത്തിലൂടെ ഭൂപരിഷ്കരണ നിയമത്തിന്റെ പൂര്‍ത്തീകരണത്തിലേക്ക് സര്‍ക്കാര്‍ നീങ്ങുകയാണ്.
ജനങ്ങള്‍ ഏറ്റവും കൂടുതല്‍ ആശ്രയിക്കുന്ന വില്ലേജ് ഓഫീസുകളില്‍ അടിസ്ഥാന വികസന പ്രവര്‍ത്തനങ്ങള്‍ നടത്തി പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ ആധുനികവല്‍ക്കരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ഡോ. സുജിത്ത് വിജയന് പിള്ള എംഎല്‍എ അധ്യക്ഷനായി. ജില്ലാ കളക്ടര്‍ എന്‍. ദേവീദാസ്, ഡെപ്യൂട്ടി കളക്ടര്‍ മുകുന്ദ് ഠാക്കൂര്‍, ചവറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്തോഷ് തുപ്പാശേരി, നീണ്ടകര പഞ്ചായത്ത് പ്രസിഡന്റ് പി.ആര്. രജിത്ത്, എഡിഎം സി.എസ്. അനില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.