കണ്ണൻകോട് ക്ഷീര സംഘം സിപിഎം പിടിച്ചെടുത്തു
1443686
Saturday, August 10, 2024 6:12 AM IST
അഞ്ചല്‍: മൂന്നുപതിറ്റാണ്ടായി കോണ്‍ഗ്രസ് ഭരിച്ച അലയമണ്‍ പഞ്ചായത്തിലെ കണ്ണൻകോട് ക്ഷീരോത്പാദക സഹകരണ സംഘം കോൺഗ്രസിൽ നിന്ന് സിപിഎം പിടിച്ചെടുത്തു.
എട്ടംഗ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ സിപിഎം പാനലില്‍ മത്സരിച്ച മുഴുവന്‍ സ്ഥാനാര്‍ഥികളും വിജയിച്ചു.
ഒ. ബാബു, മധുസൂദനൻ പിള്ള, സുനീഷ് ബേബി, എം. സുനിൽകുമാർ, ഹബീബുള്ള, അംബിക പ്രതാപൻ, സബീല ബീവി, എം.എസ്. നിഖിത എന്നിവരാണ് വിജയിച്ചത്. യുഡിഎഫ് സ്ഥാനാർഥികൾക്ക് കിട്ടിയതിന്റെ വോട്ടിന്റെ ഇരട്ടിയിൽ അധികം വോട്ട് സിപിഎം സ്ഥാനാർഥികൾക്ക് ലഭിച്ചു.