ഹെൽപിംഗ് ഹാൻഡ് ശില്പശാല സംഘടിപ്പിച്ചു
1443682
Saturday, August 10, 2024 5:58 AM IST
ചവറ: സമഗ്രശിക്ഷാ കേരളം അഞ്ചു മുതൽ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികൾക്കായി തയാറാക്കുന്ന പ്രത്യേക പഠന പരിപോഷണ പരിപാടിയായ "ഹെൽപിംഗ് ഹാൻഡിന്റെ’ ഉപജില്ലാതല ശില്പശാല ചവറ ബിആർസി യുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു. ശാസ്ത്രം, സാമൂഹിക ശാസ്ത്രം, ഗണിതം, ഭാഷാവിഷയങ്ങൾ എന്നിവയിൽ കുട്ടികൾക്കുണ്ടാകുന്ന പഠന വിടവ് പരിഹരിക്കുകയാണ് ലക്ഷ്യം.
ജില്ലാ പഞ്ചായത്ത് അംഗം സി.പി. സുധീഷ് കുമാർ ഉദ്ഘാടനം ചെയ്തു. വിദ്യാകിരണം ജില്ലാ മിഷൻ കോ ഓർഡിനേറ്റർ കിഷോർ കെ. കൊച്ചയ്യം അധ്യക്ഷനായി. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.കെ. അനിത മുഖ്യ പ്രഭാഷണം നടത്തി. എസ്എസ്കെ ജില്ലാ പ്രോഗ്രാം ഓഫീസർ ഡോ. ടി.എസ്. ബിന്ദു, കരുനാഗപ്പള്ളി ബിപിസി എസ്. ശ്രീകുമാർ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.
ഡയറ്റ് ഫാക്കൽറ്റി ടി. ബിന്ദു, ഹയർ സെക്കൻഡറി അസിസ്റ്റന്റ് ജില്ലാ കോർഡിനേറ്റർ എൽ.എസ്. ജയകുമാർ, അധ്യാപക പരിശീലകരായ എസ്.സിന്ധു, പി. മേരി ഉഷ, ഡി. മുരളീധരൻ പിള്ള, ജി. പ്രദീപ് കുമാർ എന്നിവർ പ്രസംഗിച്ചു.