കൊട്ടിയം: ആദിച്ചനല്ലൂർ പഞ്ചായത്തിലെ 16-ാം വാർഡിലെ അന്നപൂർണ കുടുംബശ്രീ യൂണിറ്റ് വാർഷികം ആഘോഷിച്ചു.
പഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ പ്ലാക്കാട് ടിങ്കു ഉദ്ഘാടനം ചെയ്തു. കുടുംബശ്രീ പ്രസിഡന്റ് സേതു ലക്ഷ്മി അധ്യക്ഷത വഹിച്ചു. സെക്രട്ടറി വിദ്യ, റീന എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാ പരിപാടികൾ അരങ്ങേറി.