തഴുത്തല യുപി സ്കൂളിൽ സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ്
1443383
Friday, August 9, 2024 6:05 AM IST
കൊല്ലം: ലൈഫ് ലൈൻ ആശുപത്രി കൊല്ലവും ചൈൽഡ് പ്രൊട്ടക്ട് ടീം കേരള കൊല്ലം ജില്ലാ കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ മെഡിക്കൽ ക്യാമ്പ് നാളെ കൊട്ടിയം തഴുത്തല യുപി സ്കൂളിൽ നടക്കും.
ആദിച്ചനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ. എസ്. ചന്ദ്രൻ ഉദ്ഘാടനം നിർവഹിക്കും. ജില്ലാ പ്രസിഡന്റ് സക്കീർ ഹുസൈൻ അധ്യക്ഷത വഹിക്കും. ചടങ്ങിൽ ചൈൽഡ് പ്രൊട്ടക്ട് ടീം സംസ്ഥാന പ്രസിഡന്റ് ഷിബു റാവുത്തർ, സ്കൂൾ പ്രഥമ അധ്യാപിക ഗ്രേസി ചാക്കോ, സ്കൂൾ സീനിയർ അസിസ്റ്റന്റ് സലില എന്നിവർ പങ്കെടുക്കും.
നാളെ രാവിലെ ഒന്പത് മുതൽ ഉച്ചയ്ക്ക് ഒന്നുവരെ ഡോ. എസ്. മിനു പ്രിയ , ഡോ. കെ. ലീജ സാമുവൽ എന്നിവരുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പ് നടക്കും. ഗൈനക്കോളജി, ഫെർട്ടിലിറ്റി, ജനറൽ മെഡിസിൻ എന്നീ വിഭാഗങ്ങളിൽ പരിശോധന നടത്തും.
ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്ക് സൗജന്യ തൈറോയ്ഡ് പരിശോധന ലഭിക്കും. ക്യാമ്പിൽ സൗജന്യ രക്ത പരിശോധന, ബ്ലഡ് പ്രഷർ, പ്രമേഹം, സൗജന്യ മരുന്നു വിതരണം, എന്നിവ ഉണ്ടാകും. പേര് രജിസ്റ്റർ ചെയ്യാൻ വിളിക്കേണ്ട നമ്പർ ഖുറൈശി 9 9 4 7 5 5 6 5 9 5, വിമലമ്മ 8 5 8 9 9 0 1 1 7 6,