പോലീസ് സ്റ്റേഷൻ പരിസരം മാലിന്യ മുക്തമാക്കണം
1443082
Thursday, August 8, 2024 6:00 AM IST
ചാത്തന്നൂർ: പാഴ്വസ്തുക്കളും മാലിന്യങ്ങളും നിറഞ്ഞ് സഞ്ചാരയോഗ്യമല്ലാതായ പോലീസ് സ്റ്റേഷൻ റോഡും പരിസരവും മാലിന്യമുക്തമാക്കണമെന്ന് ചാത്തന്നൂർ സിറ്റിസൺ ഫാറം ആവശ്യപ്പെട്ടു.
സമീപ കാലത്ത് പോലീസ് സ്റ്റേഷൻ പറമ്പിന്റെ സമീപം നിന്ന വലിയ മരം കടപുഴകി ചാത്തന്നൂർ - കട്ടച്ചൽ റോഡിൽ പതിച്ചിരുന്നു. ഗതാഗത തടസം നീക്കാൻ മരം മുറിച്ചു മാറ്റിയെങ്കിലും ചില്ലകളും മരക്കഷണങ്ങളും റോഡരികിൽ തന്നെ ഉപേക്ഷിച്ച നിലയിലാണ്.
പോലീസ് സ്റ്റേഷൻ - വലിയപള്ളി റോഡ് കാടുകയറി സഞ്ചാര യോഗ്യമല്ലാതായി കിടക്കുകയാണ്. വാഹനങ്ങൾ വരുമ്പോൾ ഒഴിഞ്ഞു മാറാൻ ഇടമില്ലാതെ വഴിയാത്രക്കാർ വിഷമിക്കുകയാണ്. എത്രയും പെട്ടെന്ന് റോഡും പരിസരവും ശുചീകരിക്കാൻ നടപടി ഉണ്ടാകണമെന്ന് സിറ്റിസൺസ് ഫാറം പ്രസിഡന്റ് ജി. ദിവാകരൻ ആവശ്യപ്പെട്ടു.