കയർ തൊഴിലാളികൾ താലൂക്ക് ഓഫീസിലേക്ക് മാർച്ച് നടത്തി
1435867
Sunday, July 14, 2024 3:32 AM IST
കൊല്ലം : ജില്ലാ കയർ വർക്കേഴ്സ് യൂണിയന്റെ (സിഐടിയു )നേതൃത്വത്തിൽ നടന്ന താലൂക്ക് ഓഫീസ് മാർച്ചും ധർണയും ജില്ലാ സെക്രട്ടറി എസ്. ജയമോഹൻ ഉദ്ഘാടനം ചെയ്തു.
കെ.പി. കുറുപ്പ് അധ്യക്ഷത വഹിച്ചു. ഡി. സുരേഷ് കുമാർ, ബി. തുളസീധരക്കുപ്പ്, ജി. ആനന്ദൻ, ആർ. സുലേഖ, ബി. രവികുമാർ, ആർ.ഗോപി, എസ്. ശശിവർണൻ, വി. അശോകൻ, സോമൻ പിള്ള എന്നിവർ പ്രസംഗിച്ചു.
ലിങ്ക് റോഡിൽ നിന്നും ആരംഭിച്ച പ്രകടനത്തിന് എം. ശോഭന, ഐഷാഭായി, ലീലാമണി വിക്രമക്കുറുപ്പ്, കെ.വി. ദിലീപ്, എന്നിവർ നേതൃത്വം നൽകി.
കയർ തൊഴിലാളികളുടെ കൂലി വർധിപ്പിക്കുക, കയർ സംഘങ്ങൾക്ക് പ്രവർത്തന മൂലധനം അനുവദിക്കുക, കയർ ക്ഷേമനിധിയിലെ അംഗങ്ങൾക്ക് വിമരിച്ചവർക്കുള്ള ആനുകൂല്യം നൽകുക, അടഞ്ഞുകിടക്കുന്ന സംഘത്തിലെ തൊഴിലാളികൾക്ക് ഫെസ്റ്റിവൽ അലവൻസ് നൽകുക, എംഡിഎ, പിഎംഐ എന്നിവ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്.