ഉമ്മൻചാണ്ടിക്ക് സ്മാരകം നിർമിക്കണം : ജനസന്പർക്ക സമിതി
1435865
Sunday, July 14, 2024 3:32 AM IST
കൊല്ലം : ജനപ്രിയ നേതാവായിരുന്ന ഉമ്മൻചാണ്ടി സംസ്ഥാനത്തിന്റെ വികസനത്തിന് നൽകിയ ദിശാബോധം കണക്കിലെടുത്ത് സർക്കാർ ഉചിതമായ സ്മാരകം തലസ്ഥാനത്ത് സ്ഥാപിക്കണമെന്ന് ഉമ്മൻചാണ്ടി ജനസന്പർക്ക സമിതി ആവശ്യപ്പെട്ടു.
ഭാരവാഹികളായി സജീവ് പരിശവിള- പ്രസിഡന്റ്, അൽഫോണ്‍സ് ഫിലിപ്പ്, കാഞ്ഞാവിൽ അജയ കുമാർ - വൈസ് പ്രസിഡന്റുമാർ, അഡ്വ. എം.ജി. ജയകൃഷ്ണൻ- ജനറൽ സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.ഉമ്മൻചാണ്ടി അനുസ്മരണ സമ്മേളനം നാളെ രാവിലെ 11.30 ന് കൊല്ലം പ്രസ് ക്ലബിൽ ഡോ. മറിയ ഉമ്മൻ ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ പത്രഫോട്ടോഗ്രാഫർമാരായ തോമസ്മാത്യൂ, അരവിന്ദ്ബാല, അരവിന്ദ് വേണുഗോപാലൻ, സി.ആർ. ഗിരീഷ്കുമാർ, സുധീർ മോഹൻ, ശ്രീധർലാൽ, ജയമോഹൻതന്പി, അക്ഷയ് സഞ്ജീവ്,ആർ. സഞ്ജീവ്, അനസ് മുഹമ്മദ്, സി. സുരേഷ്കുമാർ, റോണ റിബേറോ എന്നിവർക്ക് ദൃശ്യമികവ് പുരസ്കാരം നല്കി ആദരിക്കും.