അരുൺകുമാർ അനുസ്മരണവും സൗജന്യ മെഡിക്കൽ ക്യാന്പും
1435862
Sunday, July 14, 2024 3:32 AM IST
വെട്ടിക്കവല : പച്ചൂർ അരുൺ ( മനു ) സ്മാരക ഫൗണ്ടേഷൻ, സമദർശിനി കലാ കായിക സമിതി ആന്‍ഡ് ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ പ്രവർത്തകൻ സി. അരുൺകുമാർ അനുസ്മരണം ജയൻ കൊച്ചുകുട്ടൻ ഉദ്ഘാടനം ചെയ്തു.
എ.വി. ദിലീപ് കുമാർ അധ്യക്ഷത വഹിച്ചു. തുടർന്ന് റജി പച്ചൂർ, ശരത്ത് നാഥ്, രാജേഷ്, സന്തോഷ് കുമാർ, സുധീഷ്, സുഭാഷ്, ദിലീപ്, അജിത, അമൃത് ദേവ്, ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.