സർക്കാർ വൃദ്ധ സദന വികസനത്തിന് വാങ്ങിയ വസ്തുവിന്റെ രേഖകൾ കൈമാറി
1435859
Sunday, July 14, 2024 3:32 AM IST
കൊല്ലം : സർക്കാർ വൃദ്ധസദനത്തിനായി സ്ഥാപനത്തോട് ചേർന്നുള്ള 43.67 സെന്റ് വസ്തു വാങ്ങി. 33,48,733 രൂപ വിനിയോഗിച്ചാണ് മാനേജ്മെന്റ് കമ്മിറ്റി ഫണ്ട് ഭൂമി വാങ്ങിയത്.
അടിസ്ഥാന ഭൗതിക സാഹചര്യങ്ങൾ വർധിപ്പിക്കാനും താമസക്കാരുടെ ശാരീരിക - മാനസിക ആരോഗ്യത്തിനും ജീവിത നിലവാരം ഉയർത്താനുമുള്ള പദ്ധതികൾ വാങ്ങിയ വസ്തുവിൽ നടപ്പാക്കും. വൃദ്ധസദനത്തിൽ നടന്ന ചടങ്ങിൽ സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ എച്ച്. ദിനേശൻ രേഖകൾ കൈമാറി.