തൊഴിലുറപ്പ് പദ്ധതി ; തഴവ മികച്ച പഞ്ചായത്ത്
1435731
Saturday, July 13, 2024 6:09 AM IST
കൊല്ലം : ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിൽ 2023-24 സാമ്പത്തിക വർഷത്തെ പ്രവർത്തന മികവ് കാഴ്ചവച്ച പഞ്ചായത്തുകളെ ആദരിച്ചു.
ഏറ്റവും അധികം തൊഴിൽ ദിനം നൽകിയ മികച്ച പഞ്ചായത്തായി തഴവ ഗ്രാമ പഞ്ചായത്തിനേയും തൊടിയൂർ ഗ്രാമ പഞ്ചായത്തിനെ രണ്ടാം സ്ഥാനത്തേക്കും തെരഞ്ഞെടുത്തു. 200 ദിനം പൂർത്തിയാക്കിയ എസ്ടി വിഭാഗത്തിലെ കുടുംബാംഗങ്ങളെ ചടങ്ങിൽ ആദരിച്ചു. പരിശീലനം പൂർത്തിയാക്കിയ മേറ്റ്മാർക്ക് സർട്ടിഫിക്കറ്റ് വിതരണം നടത്തി. ചടങ്ങ് ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ഗീതാകുമാരി ഉദ്ഘാടനം ചെയ്തു.
വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി അംഗം ഷേർളി ശ്രീകുമാർ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ വസന്ത രമേശ്, ജില്ലാ പഞ്ചായത്ത് അംഗം ഗേളി ഷൺമുഖൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. അനിരുദ്ധൻ, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ സുൽഫിയ ഷെറിൻ,
ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർ പേഴ്സൺ ടി. രാജീവ്, അംഗങ്ങളായ ദീപ്തി രവീന്ദ്രൻ, എസ്. ശ്രീലത, സുരേഷ് താനുവേലി, ആലപ്പാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് യു. ഉല്ലാസ്, തഴവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. സദാശിവൻ, ഓച്ചിറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി. ശ്രീദേവി,
തൊടിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു രാമചന്ദ്രൻ, ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി സക്കീർ ഹുസൈൻ, തൊഴിലുറപ്പ് തൊഴിലാളികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.