ഡോ. വന്ദനാദാസ് കേസ്: പ്രതിയെ ഹാജരാക്കണം
1435720
Saturday, July 13, 2024 5:57 AM IST
കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ഹൗസ് സര്ജന് ഡോ. വന്ദനാ ദാസ് കൊലപാതക കേസില്‍ കുറ്റപത്രം വായിച്ചുകേള്‍പ്പിക്കുന്നതിനായി പ്രതി സന്ദീപിനെ 17-ന് നേരിട്ട് കോടതിയില്‍ ഹാജരാക്കാന്‍ കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി.എന്‍. വിനോദ് ഉത്തരവിട്ടു.
കേസില്‍ പ്രതിക്കെതിരേ കൊലപാതകം, വധശ്രമം അടക്കമുള്ള വകുപ്പുകള്‍ നിലനില്‍ക്കുമെന്ന് ഫയല്‍ ചെയ്ത വിടുതല്‍ ഹര്‍ജി തള്ളി നേരത്തെ കോടതി കണ്ടെത്തിയിരുന്നു. ഈ ഉത്തരവിനെതിരേ പ്രതി ഹൈക്കോടതിയെ സമീപിച്ച് സ്റ്റേ നേടിയിരുന്നെങ്കിലും കേസില്‍ വിശദമായ വാദം കേട്ട ഹൈക്കോടതി ഹര്‍ജി തള്ളി സെഷന്‍സ് കോടതി ഉത്തരവ് ശരിവച്ചിരുന്നു.