കലയപുരത്ത്് വയോ ജന സംഗമവും മെഡിക്കൽ ക്യാമ്പും നടത്തി
1431377
Monday, June 24, 2024 10:48 PM IST
കൊട്ടാരക്കര: കലയപുരം ആശ്രയയും ഉമ്മന്നൂർ ഗ്രാമപഞ്ചായത്തും സംയുക്തമായി വയോജന സംഗമവും മെഡിക്കൽ ക്യാമ്പും നടത്തി. അലോപ്പതി, ആയൂർവേദം, ഹോമിയോപ്പതി ചികിത്സാ വിഭാഗങ്ങളെ ഉൾപ്പെടുത്തിയായിരുന്നു മെഡിക്കൽ ക്യാമ്പ്. ഉമ്മന്നൂർ ഗവ.എൽ പി സ്കൂളിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ അലക്സ് മാമ്പുഴ അധ്യക്ഷനായിരുന്നു.
പഴിഞ്ഞം വാർഡ് മെമ്പർ പി.വി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. ആശ്രയ വൈസ് പ്രസിഡന്റ് പട്ടാഴി മുരളിധരൻ മാസ്റ്റർ, മധുസൂദനൻ പിള്ള , റോയി പെരുമ്പ, എസ്. ഉഷകുമാരി, ആശ്രയ പിആർ ഒ ശ്രീകുമാർ, ബിജി തുടങ്ങിയവർ പ്രസംഗിച്ചു. ഡോ.ഹരികുമാർ, ഡോ.ശ്രീകുമാർ, ഡോ. ആശ മുരളി എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.