കെഎ​സ് യു ക​ള​ക്ട​റേ​റ്റ് മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം
Monday, June 24, 2024 10:49 PM IST
കൊ​ല്ലം: പ്ല​സ് വ​ണ്‍ സീ​റ്റ് പ്ര​തി​സ​ന്ധി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കെഎ​സ് യു ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ള​ക്ട​റേ​റ്റി​ലേ​ക്ക് ന​ട​ത്തി​യ മാ​ര്‍​ച്ചി​ല്‍ സം​ഘ​ര്‍​ഷം. പ്ര​വ​ര്‍​ത്ത​കും പോലി​സും ത​മ്മി​ല്‍ ഏ​റ്റു​മു​ട്ടി. ഏ​റ​നേ​രം ഉ​ന്തും ത​ള്ളു​മു​ണ്ടാ​യി. പോ​ലി​സ് സ്ഥാ​പി​ച്ച ബാ​രി​ക്കേ​ഡു​ക​ള്‍ ത​ക​ര്‍​ക്കാ​ന്‍ പ്ര​തി​ഷേ​ധ​ക്കാ​ര്‍ ശ്ര​മി​ച്ചു. പോലി​സു​കാ​ര്‍​ക്ക് നേ​രെ​യും പ്ര​തി​ഷേ​ധ​ക്കാ​ര്‍ തി​രി​ഞ്ഞു. പോലി​സു​കാ​ര്‍​ക്ക് നേ​രെ ക​ല്ലെ​റി​യു​ക​യും കൊ​ടി​കെ​ട്ടി​യ പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് ആ​ക്ര​മി​ക്കു​ക​യും ചെ​യ്തു. ലാ​ത്തി പി​ടി​ച്ചു​വാ​ങ്ങി പോലി​സി​ന് നേ​രെ പ്ര​തി​ഷേ​ധ​ക്കാ​ര്‍ എ​റി​ഞ്ഞു. പി​രി​ഞ്ഞു പോ​കാ​ന്‍ ത​യാ​റാ​വാ​തെ നി​ന്ന പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് നേ​രെ നി​ര​വ​ധി ത​വ​ണ ഗ്ര​നേ​ഡും ടി​യ​ര്‍​ഗ്യാ​സും പ്ര​യോ​ഗി​ക്കു​ക​യാ​യി​രു​ന്നു.