കലിപൂണ്ട് കാലവർഷം; ജില്ലയിൽ വ്യാപകനാശം
Monday, June 24, 2024 10:49 PM IST
അ​ഞ്ച​ല്‍ : ജി​ല്ല​യു​ടെ കി​ഴ​ക്ക​ന്‍ മ​ല​യോ​ര മേ​ഖ​ല​യി​ല്‍ ശ​ക്ത​മാ​യ മ​ഴ​യി​ലും വീ​ശി​യ​ടി​ച്ച കാ​റ്റി​ലും വ്യാ​പ​ക​മാ​യ നാ​ശ​ന​ഷ്ട​ങ്ങ​ള്‍. നി​ര​വ​ധി സ്ഥ​ല​ങ്ങ​ളി​ല്‍ മ​രം വീ​ണു വൈ​ദ്യു​തി പോ​സ്റ്റു​ക​ള്‍ ത​ക​ര്‍​ന്നു.

ത​ക​രാ​റി​ലാ​യ വൈ​ദ്യു​തിബ​ന്ധം പു​ന​സ്ഥാ​പി​ക്കാ​നു​ള്ള ശ്ര​മം കെഎ​സ്​ഇബി അ​ധി​കൃ​ത​ര്‍ തു​ട​രു​ക​യാ​ണ്. കു​ള​ത്തു​പ്പു​ഴ​യി​ല്‍ മ​രം വീ​ണു വീ​ട് ത​ക​ര്‍​ന്നു. 50 ഏ​ക്ക​ര്‍ ബ​ബി​ത വി​ലാ​സ​ത്തി​ല്‍ അ​നു​രു​ദ്ധ​ന്‍റെ വീ​ടാ​ണ് അ​യ​ല്‍​വാ​സി​യു​ടെ മ​രം വീ​ണു ത​ക​ര്‍​ന്ന​ത്. വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര പൂ​ര്‍​ണമാ​യും ത​ക​ര്‍​ന്നു. ഭി​ത്തി​ക​ള്‍​ക്കും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ഫ്രി​ഡ്ജ് അ​ട​ക്കം വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും അ​രി​യും പ​ച്ച​ക്ക​റി​യും ഉ​ള്‍​പ്പ​ടെ വീ​ട്ടു സാ​ധ​ന​ങ്ങ​ളും ന​ശി​ച്ചു. മ​രം വീ​ണ സ​മ​യം വീ​ട്ടി​നു​ള്ളി​ല്‍ ആ​ളി​ല്ല​ാതി​രു​ന്ന​തി​നാ​ല്‍ ഒ​ഴി​വാ​യ​ത് വ​ന്‍ അ​പ​ക​ട​മാ​ണ്. വ​നം വ​കു​പ്പ് താ​ല്‍​ക്കാ​ലി​ക വാ​ച്ച​റാ​ണ് അ​നു​രു​ദ്ധ​ന്‍.

കു​ള​ത്തു​പ്പു​ഴ എ​സ്‌​ബിഐ​ക്ക് എ​തി​ര്‍​വ​ശം നി​ന്ന കൂ​റ്റ​ന്‍ മ​ര​ത്തി​ന്‍റെ ചി​ല്ല​യും ശ​ക്ത​മാ​യ കാ​റ്റി​ല്‍ ഒ​ടി​ഞ്ഞു വീ​ണു. ക​ട​യ്ക്ക​ലി​ന് സ​മീ​പം ചി​ത​റ​യി​ലും മ​രം വീ​ണു വൈ​ദ്യു​തി ബ​ന്ധ​വും ഗ​താ​ഗ​ത​വും താ​റു​മാ​റാ​യി. മ​രം വീ​ണ​തി​നെ തു​ട​ര്‍​ന്ന് കി​ഴ​ക്കും​ഭാ​ഗം പാ​ങ്ങോ​ട് പാ​ത​യി​ലെ ഗ​താ​ഗ​തം മു​ട​ങ്ങി. ഇ​വി​ടെ വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​രം വീ​ണു വീ​ടി​ന്‍റെ മേ​ല്‍​ക്കൂ​ര ത​ക​ര്‍​ന്നു. ക​ട​യ്ക്ക​ലി​ല്‍ നി​ന്നും എ​ത്തി​യ അ​ഗ്നി​ശ​മ​ന സേ​ന​യൂ​ണി​റ്റാ​ണ് മ​രം മു​റി​ച്ചു നീ​ക്കി ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

ചി​ത​റ ഐ​ര​ക്കു​ഴി ജം​ഗ്ഷ​നി​ല്‍ മ​രം പി​ഴി​ത് വീ​ണ​തി​നെ തു​ട​ര്‍​ന്ന് മ​ട​ത്ത​റ പാ​രി​പ്പ​ള്ളി പാ​ത​യി​ല്‍ ഗ​താ​ഗ​തം ത​ട​സപ്പെ​ട്ടു. പി​ന്നീ​ട് അ​ഗ്നി​ശ​മ​ന​സേ​ന എ​ത്തി നാ​ട്ടി​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ മ​രം മു​റി​ച്ചു നീ​ക്കി​യാ​ണ് ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ച്ച​ത്.

എ​ങ്ങും ആ​ള​പാ​യം ഒ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടി​ല്ല. ഇ​ട​വി​ട്ട്‌ പെ​യ്യു​ന്ന ശ​ക്ത​മാ​യ മ​ഴ​യി​ലും വീ​ശി​യ​ടി​ക്കു​ന്ന കാ​റ്റി​ലും ജാ​ഗ്ര​ത പാ​ലി​ക്ക​ണം എ​ന്ന് അ​ധി​കൃ​ത​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്. അ​പ​ക​ട സാ​ധ്യ​ത മു​ന്നി​ല്‍ കാ​ണു​ന്ന സ​മ​യ​ത്തോ, സ​ഹാ​യ​ങ്ങ​ള്‍​ക്കോ 1077,1070 എ​ന്നീ ന​മ്പ​രു​ക​ളി​ല്‍ വേ​ഗ​ത്തി​ല്‍ ബ​ന്ധ​പ്പെ​ട​ണം എ​ന്നും അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചി​ട്ടു​ണ്ട്. താ​ലൂ​ക്ക് ആ​സ്ഥാ​ന​ങ്ങ​ളി​ല്‍ ക​ണ്ട്രോ​ള്‍ റൂ​മു​ക​ളും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്

കുളത്തൂപ്പുഴയിൽ വൻപുളിമരം ഒടിഞ്ഞുവീണു

കു​ള​ത്തൂ​പ്പു​ഴ: കി​ഴ​ക്ക​ൻ മ​ല​യോ​ര മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യി പെ​യ്യു​ന്ന മ​ഴ​യി​ൽ കു​ള​ത്തൂ​പ്പു​ഴ ടൗ​ണി​ൽ സ്ഥി​തി ചെ​യ്യു​ന്ന പി​ഡ​ബ്ല്യു ഡി ഗ​സ്റ്റ് ഹൗ​സി​ൽ മു​ൻ​വ​ശം നി​ന്നി​രു​ന്ന വ​ൻ​പു​ളി മ​ര​ത്തി​ന്‍റെ ശി​ഖ​രം ഒ​ടി​ഞ്ഞു​വീ​ണു വ​ൻ ദു​ര​ന്തം ഒ​ഴി​വാ​യി.

ഇ​തി​ന്‍റെ സ​മീ​പ​ത്ത് സ്ഥി​തി ചെ​യ്യു​ന്ന ക​ട​ക​ളി​ൽ ഉ​ണ്ടാ​യി​രു​ന്ന ആ​ളു​ക​ൾ, മ​ര​ച്ചുവട്ടിൽ പാ​ർ​ക്ക് ചെ​യ്യു​ന്ന വാ​ഹ​ന​ങ്ങ​ൾ എ​ന്നി​വയ്ക്ക് കേടുപാടുകൾ സംഭവിച്ചില്ല.

പു​ളി​മ​രം മു​റി​ച്ചു മാ​റ്റ​ണ​മെ​ന്ന് മാ​സ​ങ്ങ​ൾ​ക്ക് മു​മ്പ് ത​ന്നെ സ​മീ​പ​ത്തെ ക​ട​യുടമകൾ പി​ഡ​ബ്ല്യുഡി വ​കു​പ്പി​നും പ​ഞ്ചാ​യ​ത്ത് അ​ധി​കാ​രി​ക​ൾ​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യിട്ടില്ല. സം​ഭ​വ​സ്ഥ​ല​ത്ത് പി​ഡ​ബ്ല്യു​ഡി ഉ​ദ്യോ​ഗ​സ്ഥ​ർ എ​ത്തി.

മ​രം വീ​ണു സ്കൂ​ള്‍
കെ​ട്ടി​ട​ത്തി​നു ത​ക​ര്‍​ച്ച

തെ​ന്മ​ല : മ​രം വീ​ണ് തെ​ന്മ​ല ഒ​റ്റ​ക്ക​ല്‍ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്കൂ​ള്‍ കെ​ട്ടി​ട​ത്തി​നു ത​ക​ര്‍​ച്ച. സ്കൂ​ള്‍ പ​രി​സ​ര​ത്തു നി​ന്ന മ​രം പി​ഴു​ത് കെ​ട്ടി​ട​ത്തി​നു മു​ക​ളി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. മ​രം വീ​ണ ഭാ​ഗം ഇ​ടി​ഞ്ഞു. പു​ന​ലൂ​രി​ല്‍ നി​ന്നും എ​ത്തി​യ ഫ​യ​ര്‍​ഫോ​ഴ്സ് സം​ഘം മ​രം മു​റി​ച്ചു നീ​ക്കി. ആ​ര്‍​ക്കും പ​രി​ക്കി​ല്ല.

സ്കൂ​ള്‍ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി പോ​ലീ​സ് വി​ളി​ച്ചു ചേ​ര്‍​ത്ത യോ​ഗ​ത്തി​ല്‍ സ്കൂ​ള്‍ പ​രി​സ​ര​ത്തു ഉ​ണ​ങ്ങി​യും അ​പ​ക​ട​വ​സ്ഥ​യി​ലു​മു​ള്ള മ​ര​ങ്ങ​ള്‍ മു​റി​ച്ചു നീ​ക്ക​ണം എ​ന്ന് പോ​ലീ​സ് സ്കൂ​ള്‍ മേ​ധാ​വി​ക​ളോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

എ​ന്നാ​ല്‍ മി​ക്ക സ്കൂ​ള്‍ അ​ധി​കാ​രി​ക​ളും ഇ​ത് പാ​ലി​ച്ചി​ട്ടി​ല്ല. തെ​ന്മ​ല പോ​ലീ​സും സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.

കൊ ട്ടാരക്കരയിൽ വീ​ടി​നു
മു​ക​ളി​ൽ മ​രം വീ​ണ്
സ​ഹോ ​ദ​രി​മാ​ർ​ക്ക് പ​രി​ക്ക്

കൊ​ട്ടാ​ര​ക്ക​ര: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യിലും വീ​ടി​നു മു​ക​ളി​ലേ​ക്ക് മ​രം ക​ട​പു​ഴ​കി വീ​ണ് താ​മ​സ​ക്കാ​രാ​യ സ​ഹോ​ദ​രി​മാ​ർ​ക്ക് പ​രി​ക്ക്.​ വീ​ടും ത​ക​ർ​ന്നു.

തൃ​ക്ക​ണ്ണ​മം​ഗ​ൽ കോ​ള​റ കോ​ണം​ഭാ​ഗ​ത്ത് മൂ​ങ്ങാം വി​ള വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​ന്ന വാ​പ്പാ​ല സ്വ​ദേ​ശിക​ളാ​യ ശോ​ശാ​മ്മ (40) അ​മ്മി​ണി (53) എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ശോ​ശാ​മ്മ​ക്ക് ത​ല​യ്ക്ക് പ​രി​ക്കു​ണ്ട്. റോ​ഡി​ൽ നി​ന്ന ഇ​ല​ട്രി​ക് പോ​സ്റ്റും അ​യ​ൽ​വാ​സി​യു​ടെ പു​ര​യി​ട​ത്തി​ലെ മ​ര​വു​മാ​ണ് ശ​ക്ത​മാ​യ കാ​റ്റി​ൽ ക​ട​പ്പു​ഴ​കി വീ​ണ​ത്.

കൊ​ട്ടാ​ര​ക്ക​ര ചെ​ന്ത​റ വാ​ർ​ഡി​ൽ അ​യി​രൂ​ർ വീ​ടി​ന്‍റെ കാ​ർ​പോ​ർ​ച്ചി​നു മു​ക​ളി​ലും മ​രം ക​ട​പു​ഴ​കി വീ​ണു. ഫ​യ​ർ​ഫോ​ഴ്‌​സെ​ത്തി​യാ​ണ് മ​രം വെ​ട്ടി​മാ​റ്റി​യ​ത്.

കാറ്റിൽ മ​ര​വും പോ​ സ്റ്റും
വീ​ണ് ഗ​താ​ഗ​ത
ത​ട​സം

കൊ​ട്ടാ​ര​ക്ക​ര: ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും മ​ര​വും ഇ​ല​ക്ട്രി​ക് പോ​സ്റ്റും ഒ​ടി​ഞ്ഞു വീ​ണ് ഗ​താ​ഗ​ത ത​ട​സമു​ണ്ടാ​യി.

കൊ​ട്ടാ​ര​ക്ക​ര -മ​ണ്ണ​ടി റോ​ഡി​ൽ മു​സ്ലീം സ്ട്രീ​റ്റി​ന​ടു​ത്താ​ണ് ഗ​താ​ഗ​ത ത​ട​സമു​ണ്ടാ​ടാ​യ​ത്.​ ഇ​ന്ന​ലെ വൈ​കുന്നേരം നാലിന് ശേ​ഷ​മാ​ണ് മ​ഴ​യോ​ടൊ​പ്പം ശ​ക്ത​മാ​യ കാ​റ്റു​മു​ണ്ടാ​യ​ത്. റോ​ഡി​ന് കു​റു​കെ​യാ​ണ് മ​ര​വും പോ​സ്റ്റും ഒ​ടി​ഞ്ഞു വീ​ണി​ട്ടു​ള്ള​ത്.​

മ​രം വെ​ട്ടാൻ നാ​ട്ടു​കാ​ർ ശ്ര​മം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. വൈ​ദ്യു​തി പോ​സ്റ്റി​ലും നി​ലം തൊ​ട്ടു കി​ട​ക്കു​ന്ന ക​മ്പി​ക​ളി​ലും വൈ​ദ്യു​ത പ്ര​വാ​ഹ​മു​ണ്ടോ എ​ന്ന ആ​ശ​ങ്ക​യാ​ൽ ആ​ളു​ക​ൾ അ​ക​ന്നു നി​ൽ​ക്കു​ക​യാ​ണ്. ഏ​റെ വാ​ഹ​ന തി​ര​ക്കു​ള്ള പാ​ത​യാ​ണ് കൊ​ട്ടാ​ര​ക്ക​ര - മ​ണ്ണ​ടി റോ​ഡ്. ദേ​ശീ​യ​പാ​ത​യേ​യും എം ​സി റോ​ഡി​നെ​യും ബ​ന്ധി​പ്പി​ക്കു​ന്ന റോ​ഡു​ക കൂ​ടി​യാ​ണി​ത്.