മൈനാഗപ്പള്ളിയിൽ മ​ഴ​യി​ൽ വീ​ട് ത​ക​ർ​ന്നു
Wednesday, June 26, 2024 11:21 PM IST
ശാ​സ്താം​കോ​ട്ട: ശ​ക്ത​മാ​യ മ​ഴ​യി​ൽ വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. മൈ​നാ​ഗ​പ്പ​ള്ളി ക​ട​പ്പ ത​ണ്ട​ശേരി​ൽ ഉ​ഷ​യു​ടെ വീ​ടി​ന്‍റെ ഒ​രു ഭാ​ഗ​മാ​ണ് ബു​ധ​നാ​ഴ്ച ഇ​ടി​ഞ്ഞു​വീ​ണ​ത്. ഉ​ദ്ദേ​ശം ഒരുല​ക്ഷം രൂ​പ​യു​ടെ നാ​ശ ന​ഷ്ടം ക​ണ​ക്കാ​ക്കു​ന്നു.

ക​ഴി​ഞ്ഞ ദി​വ​സം ഉ​ണ്ടാ​യ കാ​റ്റി​ൽ മൈ​നാ​ഗ​പ്പ​ള്ളി ക​ട​പ്പ പ​റ​യ​ര​യ്യ​ത് വീ​ട്ടി​ൽ രാ​മ​ച​ന്ദ്ര​ന്‍റെ വീ​ട് വീ​ട് പൂ​ർ​ണമാ​യും ത​ക​ർ​ന്നു. ഉ​ദ്ദേ​ശം രണ്ടു ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു. തെ​ക്ക​ൻ മൈ​നാ​ഗ​പ്പ​ള്ളി ച​ന്ദ്രി​ക മ​ന്ദി​ര​ത്തി​ൽ ച​ന്ദ്രി​കാ ദേ​വി​യു​ടെ വീ​ടി​ന്‍റെ മു​ക​ളി​ലേ​ക്കു പ്ലാ​വ്, തേ​ക്ക് എ​ന്നി​വ ഒ​ടി​ഞ്ഞു​വീ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്നു. ഇ​വി​ടെ ഉ​ദ്ദേ​ശം 30000 രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം ഉ​ണ്ടാ​യ​താ​യി ക​ണ​ക്കാ​ക്കു​ന്നു.

പോ​രു​വ​ഴി തൊ​ളി​യ്ക്ക​ൽ എ​ലാ​യി​ൽ വ്യാ​പ​ക​മാ​യ തോ​തി​ൽ കൃ​ഷി ന​ശി​ച്ചു. പ്ര​ധാ​ന​മാ​യും കു​ല​ച്ച നൂ​റ് ക​ണ​ക്കി​ന്ഏ​ത്ത​വാ​ഴക​ളാ​ണ് ന​ശി​ച്ച​ത്. ഓ​ണ വി​പ​ണി ല​ക്ഷ്യ​മി​ട്ട് കൃ​ഷി ചെ​യ്ത​താ​യി​രു​ന്നു. മ​റ്റ് പ​ച്ച​ക്ക​റി കൃ​ഷി​ക​ളും ന​ശി​ച്ചി​ട്ടു​ണ്ട്. നാ​ശ​ന​ഷ്ട​മു​ണ്ടാ​യ സ്ഥ​ല​ങ്ങ​ളി​ൽ റ​വ​ന്യൂ അ​ധി​കൃ​ത​ർ എ​ത്തി വി​വ​ര ശേ​ഖ​ര​ണം ന​ട​ത്തി​യി​ട്ടു​ണ്ട്.