ഉൾനാടൻ മത്സ്യത്തൊ ഴിലാളികൾക്ക് വല വിതരണം ചെയ്തു
1431373
Monday, June 24, 2024 10:48 PM IST
കുണ്ടറ: പേരയം ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ഉൾനാടൻ മത്സ്യത്തൊഴിലാളികൾക്കുള്ള വല വിതരണപദ്ധതി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ.അനീഷ് പടപ്പക്കര ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്തിലെ പതിനാല് വാർഡുകളിൽ നിന്നും തിെരഞ്ഞെടുക്കപ്പെട്ട നാൽപത് മത്സ്യത്തൊഴിലാളികൾക്കാണ് അവരുടെ തൊഴിലിന് അനുയോജ്യമായ വലകൾ പ്രത്യേകമായി നൽകിയത്.
നേരത്തെ മത്സ്യത്തൊഴിലാളികളുടെ ഉന്നത വിദ്യാഭ്യാസം നടത്തുന്ന മക്കൾക്ക് ലാപ്ടോപ്പുകൾ സൗജന്യമായി പഞ്ചായത്ത് നൽകിയിരുന്നു. വൈസ് പ്രസിഡന്റ് റെയ്ച്ചൽ ജോൺസൺ അധ്യക്ഷത വഹിച്ചു.
വികസന സ്ഥിരം സമിതി അധ്യക്ഷൻ ബി. സ്റ്റാഫോർഡ്, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ എൻ. ഷേർളി, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ ലത ബിജു, ഗ്രാമ പഞ്ചായത്തംഗങ്ങളായ ബിനോയി ജോർജ്, രജിതകുമാരി , വിനോദ് പാപ്പച്ചൻ, വൈ. ചെറുപുഷ്പം, ബി.സുരേഷ്, സെക്രട്ടറി ജി. ജ്യോതിഷ് കുമാർ, ഫിഷറീസ് ഓഫീസർ സി. സുഭാഷ് എന്നിവർ പ്രസംഗിച്ചു.