ശ​ക്ത​മാ​യ കാ​റ്റി​ൽ ആ​ൽ​മ​രം ക​ട​പു​ഴ​കി വീ​ണു
Monday, June 24, 2024 10:48 PM IST
ച​വ​റ : പ​ന്മ​ന മേ​ക്കാ​ട് പു​ത്തേ​ഴ്ത്ത് ക്ഷേ​ത്ര​ത്തി​ന് മു​ന്നി​ലെ ആ​ല്‍​മ​രം ആ​ണ് ശ​ക്ത​മാ​യ കാ​റ്റി​ല്‍ ക​ട​പു​ഴ​കി വീ​ണ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ ആ​യി​രു​ന്നു സം​ഭ​വം.​ വ​ലി​യ ശ​ബ്ദ​ത്തോ​ടെ വീ​ഴു​ക​യാ​യി​രു​ന്നു.

നൂ​റു വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള ആ​ല്‍വൃ​ക്ഷ​മാ​യി​രു​ന്നു പി​ഴു​ത് വീ​ണ​ത്. മ​രം വീ​ണ് സ​മീ​പ​ത്തെ ര​ണ്ട് വീ​ടു​ക​ളു​ടെ ഗേ​റ്റും മ​ത​ലും ത​ക​ര്‍​ന്നു.​നി​ര​വ​ധി കു​ട്ടി​ക​ള്‍ ഇ​ത് വ​ഴി ക​ട​ന്നു​പോ​കു​ന്ന വ​ഴി​യാ​ണ്. എ​ന്നാ​ൽ മ​രം ​ക​ട​പു​ഴ​കി വീ​ഴു​ന്ന സ​മ​യ​ത്ത് ഇ​തു വ​ഴി ആ​രും​ത​ന്നെ വ​രാ​തി​രു​ന്ന​തി​നാ​ൽ വ​ൻ അ​പ​ക​ടം ഒ​ഴി​വാ​യി. ആ​ല്‍ വൃ​ക്ഷ​ത്തി​ന്‍റെ ശാ​ഖ​ക​ള്‍ വീ​ണ് വൈ​ദ്യു​ത ക​മ്പി​യും പൊ​ട്ടി വൈ​ദ്യു​ത ബ​ന്ധ​വും നി​ല​ച്ചി​രു​ന്നു.