പന്മന വില്ലേജ് ഓഫീസ് സ്മാർട്ടാകുന്നു
1431164
Sunday, June 23, 2024 10:54 PM IST
ചവറ: സ്മാർട്ട് വില്ലേജ് ഓഫീസ് പദ്ധതിയുടെ ഭാഗമായി പന്മന വില്ലേജ് ഓഫീസും സ്മാർട്ടാകുന്നു. പഴക്കമുള്ള കെട്ടിടം പൊളിച്ച് മാറ്റിയാണ് പുതിയ സ്മാർട്ട് കെട്ടിടം നിർമിച്ചത്. അസൗകര്യങ്ങളാൽ ബുദ്ധിമുട്ടിയ ജീവനക്കാർക്കും, നാട്ടുകാർക്കും പുതിയ കെട്ടിടം ആശ്വാസമായി മാറും.
44 ലക്ഷം രൂപയുടെ ഫണ്ടിൽ ഹൗസിംഗ് ബോർഡാണ് നിർമാണ ചുമതല വഹിക്കുന്നത്. നിലവിൽ പന്മന വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത്പുതിയ കെട്ടിടത്തിന് സമീപം ചേർന്ന് വാടക കെട്ടിടത്തിലാണ്.
ശിലാസ്ഥാപനം നടത്തി കാലതാമസം ഇല്ലാതെ തന്നെയാണ് പുതിയ കെട്ടിടത്തിന്റെ നിർമ്മാണവും പൂർത്തീകരണത്തിലെത്തിയത്. 1370 സ്ക്വയർഫീറ്റിലാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.
പൂർണ്ണമായും ടൈൽ പാകിയ കെട്ടിടത്തിൽ വില്ലേജ് ഓഫീസർ റൂം, ഡൈനിംഗ് റൂം, സന്ദർശകർക്കായി തയാറാക്കിയ ഹാൾ, പൊതുജനങ്ങൾക്കും, ജീവനക്കാർക്കുമായി ടോയിലറ്റ് സംവിധാനം, പ്രത്യേകം തയാറാക്കിയ ഷെൽഫുകൾ, കാബിനുകൾ,ഇന്റർനെറ്റ്, കുടിവെള്ളടാങ്കും, ഇന്റർലോക്ക് സംവിധാനവും ഒരുക്കിയിട്ടുണ്ട്. കെഎംഎംഎൽ സഹായത്തോടെ കുടിവെള്ളം ലഭ്യമാക്കും.