ശ്രീനാരായണ പോ ളിടെക്നിക് കോ ളജിന് കലാകിരീടം
1431172
Sunday, June 23, 2024 10:54 PM IST
കൊട്ടിയം: സംസ്ഥാന പോളി ടെക്നിക് കലോത്സവത്തിൽ കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളജ് കലാകിരീടം ചൂടി. 222 പോയിന്റ് നേടിയാണ് ജേതാക്കളായത്. 191 പോയിന്റുമായി കഴിഞ്ഞ വർഷത്തെ ജേതാക്കളായ തൃശൂർ ശ്രീരാമ ഗവ. പോളിടെക്നിക് കോളജ് രണ്ടാമതും പാലക്കാട് ഗവ.പോളിടെക്നിക് കോളജ് മൂന്നാമതും എത്തി.
കേരളത്തിലെ 108 പോളിടെക്നിക് കോളജിൽ നിന്നുമായി 3500 മത്സരാർഥികൾ ആണ് നാല് ദിനരാത്രങ്ങൾ ആയി തൃശൂർ കുന്നംകുളം ഗവ. പോളിടെക്നിക് കോളജിൽ നടന്ന മത്സരങ്ങളിൽ പങ്കെടുത്തത്. കലാതിലകമായി കൊട്ടിയം ശ്രീനാരായണ പോളിടെക്നിക് കോളജിലെ ആസിയ നൗഷാദും കലാപ്രതിഭയായി ഗവ. വെണ്ണിക്കുളം പോളിടെക്നികിലെ എസ്. ആദിത്യനെയും അളഗപ്പ നഗർ ത്യാഗരാജ പോളിടെക്നിക്കിലെ ആഞ്ചൽ ഷാജുവിനെയും തെരഞ്ഞെടുത്തു.സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിൻ ഡയറക്ടർ സീമ കെഎൻ ട്രോഫികൾ വിതരണം ചെയ്തു.